ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ് സ്വദേശിയായ ഹാഷിമി ദൈവത്തിന്‍റെ ശത്രുക്കളുമായുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. എവിടെയാണ് കൊല്ലപ്പെട്ടതെന്നോ എപ്പോഴാണ് കൊല്ലപ്പെട്ടതെന്നോ അതിൽ പറയുന്നില്ല.

ഭീകരസംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തതായും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറൈഷിയാണ് പുതിയ നേതാവ്.

2014ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തി പ്രാപിച്ചത്. പല സ്ഥലങ്ങളും പിടിച്ചെടുക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്തു. 2017 ൽ ഇറാഖിലും പിന്നീട് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.

RELATED STORIES