അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്.

തുടർന്നുള്ള 48 മണിക്കൂറിൽ ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശകളിലേക്ക് നീങ്ങുകയും തീവ്ര ന്യൂനമർദമായി മാറുകയും ഡിസംബർ എട്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്തോട് അടുത്ത് എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

RELATED STORIES