സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സർക്കാർ : വില കുറയും

കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന അധിക വിൽപന നികുതി‌യാണ് പിൻവലിച്ചത്. ഇതോടെ വിൽപന നികുതി 112 ശതമാനത്തിൽനിന്ന് 82 ശതമാനമായി. ഇന്ന് മുതൽ വൈനിന്റെ വില കുറയും.

വൈനിന്റെ വില്പന നികുതി കുറയ്ക്കാൻ നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡിസംബർ ഒന്നു മുതൽ ഇതിന് പ്രാബല്യം നൽകാൻ ഇന്നലെയാണ് ബെവ്കോയ്ക്ക് നിർദ്ദേശം ലഭിച്ചത്. വ്യത്യാസം നിലവിൽ വന്നതോടെ 400 രൂപയുടെ ഒരു ലീറ്റർ വൈനിന് 50 രൂപ കുറയും.

RELATED STORIES