മല്ലപ്പള്ളി കൊറ്റനാട്‌ പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

പെരുമ്പെട്ടി ചിരട്ടോലിൽ ലൈലബീവിക്കാണ് (56) പരിക്കേറ്റത്. ഉന്നത്തോലി-തൂങ്ങുപാല റോഡിലൂടെ നടന്നുപോകുകയായിരുന്ന ലൈലബീവിക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പാഞ്ഞെത്തിയ പന്നി തട്ടിമറിച്ചിട്ടശേഷം ലൈലബീവിയുടെ കൈയിൽ കുത്തുകയായിരുന്നു.

ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പകലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നിയുടെ ആക്രമണം രൂക്ഷമായതോടെ ജനം ഭീതിയിലാണ്.

RELATED STORIES