സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പി എം ഹരിദാസ് (82) അന്തരിച്ചു

കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാ​ഗമാണ്. ഭാര്യ: വസന്തം. മക്കൾ: ഡോ. രൂപ, ടിക്കു. സംസ്കാരം നാളെ.


1984
ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, മികച്ച സർവീസ് റെക്കോഡുള്ള ഹരിദാസിന് വർഷങ്ങൾ നീണ്ട അന്വേഷണത്തിലും മുഖ്യപ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനായില്ല.

അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

RELATED STORIES