സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ (52) മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.


ശൃംഗാരവേലൻ, ഓർമ്മ ഉണ്ടോ ഈ മുഖം, ആമയും മുയലും, ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്.


നിർമ്മാതാവ്, നിർമ്മാണ നിർവ്വഹണം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ലെയ്സൺ പ്രൊഡക്ഷൻ മാനേജർ എന്നീ മേഖലകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 11 ഓളം ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.

RELATED STORIES