ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി

ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു.   രാവിലെ 9.30 ഓടെയായിരുന്നു സംഭവം.


രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ അവരുടെ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED STORIES