ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. കളി തുടങ്ങി ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ ബ്രസീല്‍ വിജയമുറപ്പിച്ചു. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തോടെ വിജയത്തിനൊപ്പം ഒരു പുതു ചരിത്രവുമാണ് കാനറികള്‍ ഖത്തറില്‍ കുറിച്ചത്.


മത്സരത്തില്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ നെയ്മറേയും ഗോള്‍കീപ്പര്‍ അലിസണേയും വരെ ടിറ്റെ പിന്‍വലിച്ചു. പകരക്കാരായി റോഡ്രിഗോയും വെവെര്‍ട്ടണുമാണ് കളത്തിലിറങ്ങിയത്. ഇതോടെ ലോകകപ്പ് സ്‌ക്വാഡിലെ 26-പേരേയും ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കളത്തിലിറക്കി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്.
ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാന്‍ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീല്‍ പുതുചരിത്രമെഴുതിയത്.

തുര്‍ച്ചയായ എട്ടാം തവണയാണ് കാനറികള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.

RELATED STORIES