കേരളത്തിൽ യാതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന രണ്ടുമാസത്തിന് ശേഷം അദ്ദേഹം തന്നെ തിരുത്തി

കേരളത്തിൽ യാതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന രണ്ടുമാസത്തിന് ശേഷം അദ്ദേഹം തന്നെ തിരുത്തി. കൊള്ളാം ഇപ്പോഴാണോ അത് ബോധ്യമായതെന്ന് പൊതുജനം: ധൂർത്ത് നിയന്ത്രിച്ചാൽ നല്ലതെന്നും സാധാരണ ജനങ്ങൾ.

 

സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലേക്കു പോകുന്ന അവസ്ഥയില്ലെന്നും നെഗറ്റീവ് വളർച്ചയില്ലെന്നും കഴിഞ്ഞ സെപ്തംബറിൽ കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് നിയമസഭയിൽ പ്രസംഗിക്കവെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു.

2022
ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ സപ്തംബർ രണ്ടിനാണ് കേരളത്തിൽ പ്രതിസന്ധിയില്ലെന്ന് ബാലഗോപാൽ പറഞ്ഞത്. എന്നാൽ സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയിൽ ഇന്ന് ആവർത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ.എൻ ബാലഗോപാൽ നൽകിയ വിശദീകരണം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജി.എസ്.ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.

RELATED STORIES