ശബരിമലയില്‍ സുരക്ഷ കര്‍ശ്ശനമാക്കി

ഡിസംബര്‍ ആറ് ബാബറി മസ്ജിദ് തകര്‍ന്ന സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റേയും കേന്ദ്ര സേനയുടേയും നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഭക്തരെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ ദര്‍ശനത്തിനായി കടത്തി വിടുന്നുള്ളൂ.


ഡിസംബര്‍ ആറിന് പതിവായി ശബരിമലയിലെ സുരക്ഷ കര്‍ശ്ശനമാക്കാറുണ്ട്. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി വന മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തി. നിലവില്‍ പമ്പ മുതല്‍ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ്. സന്നിധാനത്ത് കേന്ദ്ര സേനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റൂട്ട് മാര്‍ച്ച് നടത്തി.

സന്നിധാനത്തും പതിനെട്ടാം പടിക്ക് താഴെയും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തിയിരുന്നു.

RELATED STORIES