കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടി ദുബായ് : ചരിത്രനേട്ടത്തിന്റെ ഭാഗമായി നടി ഐമ

വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത ഐമ സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഇപ്പോഴിതാ, കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ ടീമിന്റെ ഭാഗമായിരിക്കുകയാണ് നടി. ഔദ്യോഗികമായി ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കളരി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ടീം. ടീമിന്റെ ഭാഗമാകാൻ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഐമ. നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ ആണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഐമ പങ്കുവയ്ക്കാറുണ്ട്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൽവ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഐമ വേഷമിട്ടു.

RELATED STORIES