സ്വകാര്യ പരസ്യ കമ്പനി ഉടമയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുട്യൂബ് വ്ളോഗറായ യുവതി അറസ്റ്റിൽ

ഡൽഹി സ്വദേശിയായ നമ്ര ഖാദിറാണ് (22) അറസ്റ്റിലായത്.

ബാദ്ഷാപുർ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റിൽ ദമ്പതികൾക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ യുവതിടെ ഭർത്താവും യുട്യൂബറുമായ മനീഷിനെതിരെയും കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായുള്ള അന്വേഷണം തുടരുക‍യാണ്.

പൊലീസ് കേസെടുത്തതോടെ മുൻകൂർ ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 26ന് കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പൊലീസ് നമ്രയെ അറസ്റ്റ് ചെയ്തത്. എന്നാൽ ഒളിവിൽ പോയ മനീഷിനെ പിടികൂടാൻ സാധിച്ചില്ല. കോടതിയിൽ ഹജരാക്കിയ യുവതിയെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

RELATED STORIES