പെൺകുട്ടികൾക്ക് ക്രിക്കറ്റ്‌ കളിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും : ബിനീഷ് കോടിയേരി


ക്രിക്കറ്റ് കളിയില്‍ ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി.

വുമണ്‍ ഐപിഎല്‍ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കുമെന്നും ബിനീഷ് തലശേരിയില്‍ പറഞ്ഞു. മിക്ക ജില്ലകളിലും സ്റ്റേഡിയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്രയും കളിസ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടാവാന്‍ കാരണം ഇ.പി. ജയരാജന്‍ കായികമന്ത്രിയായി പ്രവര്‍ത്തിച്ചതിനാലാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഡൊമസ്റ്റിക് സ്റ്റേഡിയങ്ങള്‍ ഓരോ ജില്ലയിലും വേണം. കെസിഎയുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഈ ഭരണ സമിതിയുടെ നാളുകളില്‍തന്നെ ഉണ്ടാവും. മിക്കവാറും അത് കൊച്ചിയില്‍ തന്നെയാവും സ്ഥാപിക്കുക. രഞ്ജി ട്രോഫി മത്സരങ്ങള്‍ കേരളത്തില്‍ വരാന്‍ മടിക്കുന്നത് ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയുള്ള താമസ സ്ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കാത്തതിനാലാണെന്നും ബിനീഷ് പറഞ്ഞു.

RELATED STORIES