തിരുവനന്തപുരം പേരൂര്‍ക്കട വഴലിയലില്‍ സ്ത്രീയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു

ഒപ്പം കഴിഞ്ഞിരുന്ന സിന്ധു എന്ന സ്ത്രീയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ രാജേഷ് പൂജപ്പുര ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇയാള്‍ ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ജയില്‍ അധികൃതര്‍ ഉടനെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് പങ്കാളിയായ സിന്ധുവിനെ വെട്ടിക്കൊല്ലുന്നത്. രണ്ട് പേരും മുന്‍പ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയവും സ്വത്ത് തര്‍ക്കവുമെല്ലാമാണ് രാജേഷിനെ കൊലപാതകത്തിലേക്ക് നയിച്ചത്. കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തില്‍ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റര്‍ അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്.

RELATED STORIES