മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പന്തളം: പൂഴിക്കാട് സ്വദേശിനിയായ ആശയെയാണ്(38) വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുകയും നടത്തിയ പരിശോധനയില്‍ വീടിന് മുകളിലെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ആശയും കുട്ടികളും രാത്രി മുകളിലത്തെ നിലയിലാണ് കിടന്നത്. ഇരുവര്‍ക്കുമിടയില്‍ കുടുംബ കലഹമോ മറ്റോ ഉണ്ടായിരുന്നോ, അതാണോ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

RELATED STORIES