ബി.എസ്.എൻ.എൽ മുൻ ജീവനക്കാരൻ വി.ആർ. സത്യൻ നിര്യാതനായി

പെരുവ: ആൻസിയാ ഭവനിൽ വി.ആർ. സത്യൻ (69) നിര്യതനായി. ബി.എസ്.എൻ.എൽ മെക്കാനിക്കൽ എഞ്ചിനിയറായിരുന്നു. ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. ഹൈന്ദവ മാർഗ്ഗത്തിൽ നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടിയ സുവിശേഷ തല്പരനായ വ്യക്തിയായിരുന്നു. കൊല്ലം ജില്ലയിലെ നെടുവന്നൂർ സ്വദേശമായിരുന്നു തന്റെ ജന്മദേശം. ഏറിയ വർഷമായി എറണാകുളം ജില്ലയിലെ പെരുവയിൽ സ്ഥിര താമസമാക്കി ജോലി ചെയ്യുകയായിരുന്നു. വേദനിക്കുന്ന മനുഷ്യരെ പോലും ഫലിതം പറഞ്ഞ് വേദനയകറ്റുന്ന സ്നേഹ നിധിയായ വ്യക്തിയായിരുന്നു പെരുവയിലുള്ള എല്ലാവരുടെയും സത്യൻ സാർ എന്ന മനുഷ്യ സ്നേഹി എന്ന് ജനം ഒന്നടങ്കം പറയുന്നു.

സുവിശേഷത്തിന് വേണ്ടി തന്റെ ഭവനവും മൂന്ന് മക്കളെയും സമർപ്പിച്ചു. മൂന്ന് പേരും കുടുംബമായി വിവിധ സ്ഥലങ്ങളിൽ കർത്താവിന്റെ വേല ചെയ്തു കൊണ്ടിരിക്കുന്നു. സംസ്ക്കാരം നാളെ രാവിലെ  (27/12/2022) ഭവനത്തിലെ ശുശ്രൂക്ഷകർക്ക് ശേഷം ഉച്ചക്ക് 12:30 ന് കാരിക്കോട് ഐ.പി.സി സെമിത്തേരിയിൽ.


ഭാര്യ: വിമല,

മക്കൾ: പാസ്റ്റർ അനീഷ് സത്യൻ,

പാസ്റ്റർ അജീഷ് സത്യൻ,

ആൻസി ശ്രീകുമാർ.


മരുമക്കൾ: സൗമ്യ അനീഷ്,

ഫേബാ അജീഷ്,

ശ്രീകുമാർ.


ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെയും ചെറുവക്കൽ  എൻ. എൽ.ബി.എസ് 2003 ബാച്ചിന്റെയും അനുശോചനങ്ങൾ.

RELATED STORIES