സാംകുട്ടി ചാക്കോ നിലമ്പൂർ മാധ്യമ പുരസ്കാരത്തിന്  അർഹനായി

തിരുവല്ല: ജോർജ് മത്തായി സിപിഎ മാധ്യമ പുരസ്കാരത്തിന് ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അർഹനായി. ക്രൈസ്തവ മാധ്യമ, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഗ്ലോബൽ മലയാളി പെന്തെക്കൊസ്തു മീഡിയ അസോസിയേഷനാണ് പുരസ്കാരം നൽകുന്നത്. 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 2023 ജനുവരി 14 ന് സമ്മാനിക്കും.

ഡോ. സിനി ജോയ്സ് മാത്യു, പാസ്റ്റർ പി.ജി മാത്യൂസ്, ജോൺസൺ മേലേടം ഡാളസ്, ഷിബു മുള്ളംകാട്ടിൽ, ഡോ. സാം കണ്ണംപള്ളി എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു. ചെറുപ്പം മുതൽ ക്രൈസ്തവ മാധ്യമ രംഗത്ത് നിറസാന്നിധ്യമായ സാംകുട്ടി ചാക്കോ ഗുഡ്ന്യൂസ് വാരികയിലും മെസഞ്ചർ വാരികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1995 ൽ ഹാലേലൂയ്യാ ക്രൈസ്തവ പത്രത്തിന് താന്‍ തുടക്കം കുറിച്ചു.  വളരെ ശ്രദ്ധേയമായ ഏഴുപുസ്തകങ്ങൾ രചിച്ച സാംകുട്ടി ചാക്കോയ്ക്ക് നിർവധി തവണ മികച്ച രചനകൾക്കുള്ള ആദരവും  പെന്തെക്കോസ്തൽ പ്രസ്സ് അസോസിയേഷൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സംഘടനാ രംഗത്തും പ്രാവീണ്യം തെളിയിച്ച പാസ്റ്റർ സാംകുട്ടി ചാക്കോ ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി, ഐപിസി ഇലക്ഷൻ കമ്മീഷണർ, സ്റ്റേറ്റ് ജനറൽ കൗണസിൽ അംഗം, പി.പി.എ.ഐ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐപിസി പ്രയർ സെൻ്റർ തിരുവല്ല അസോസിയേറ്റ് പാസ്റ്ററുമാണ്. ഭാര്യ: പ്ലൻസി സാം; മക്കൾ: നോഹ, നേഹ. 

ലാൻഡ് വേ ന്യൂസിന്റെ അനുമോദനങ്ങൾ.

RELATED STORIES