നഴ്സിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ നഴ്സ് പ്രസീത

രോഗിയുടെ കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തതായി പ്രസീത മാധ്യമങ്ങളോട് പറഞ്ഞു. രോഗിയ്ക്ക് ഡ്രിപ്പ് ഇടാൻ വൈകി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. രോഗിയ്ക്ക് വിറയൽ ഉണ്ടായിരുന്നതിനാലാണ് ഡ്രിപ്പ് നൽകാഞ്ഞതെന്നും നഴ്‌സായ പ്രസീത വ്യക്തമാക്കി.

ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചത്. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED STORIES