പ്രവാസി ഭാരതീയ ദിവസ് കേരളത്തിൽ ആഘോഷിച്ചു

ASSOCHAM കേരള സ്റ്റേറ്റ് ഡെവലപ്മെൻറ് കൗൺസിലും പ്രവാസി വേൾഡ് മലയാളി കൗൺസിലും(PWMC) സംയുക്തമായി കേരള ചെംമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി കൊച്ചിയിൽ ജനുവരി 9 ന് കൂടിയ യോഗത്തിൽ പ്രവാസി ഭാരതീയ ദിവസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു.


ആഘോഷവേളയിൽ ASSOCHAM ചെയർമാൻ ശ്രീ രാജാസേതുനാഥ്, പിഡബ്ല്യു എം സി ചെയർമാൻ ശ്രീ മോഹൻ പാലക്കാട്, ജനറൽ സെക്രട്ടറി ശ്രീ വിജു ചാക്കോ ,പ്രോജക്ട് ചെയർമാൻ ശ്രീ ശൈലേന്ദ്രനാഥ് എന്നിവർ ഈ ദിവസത്തെ പ്രാധാന്യത്തെക്കുറിച്ചും രക്ഷകർത്താക്കളുടെ ക്ഷേമവും സംരക്ഷണവും, കേരളീയരുടെ ആരോഗ്യം, യുവജനതയുടെ താല്പര്യങ്ങളും ഭാവിയും, ടൂറിസം മേഖലയിലുള്ള സാധ്യതകൾ എന്നീ വിഷയങ്ങളിൽ വിവിധ പ്രോജക്ടുകൾ പ്രവാസി കൂട്ടായ്മ തുടങ്ങുവാനും ഈ വിഷയങ്ങളെക്കുറിച്ച് ശ്രീ വിജു ചാക്കോ, ഡോക്ടർ രസിത, അഡ്വക്കേറ്റ് സജി പൊന്മേലിൽ ,ശ്രീ നീൽകാന്ത് എന്നിവർ അവതരിപ്പിച്ചു.


കേരളത്തിൽ തുടങ്ങി വയ്ക്കുന്ന പ്രവാസി പ്രോജക്ടുകൾക്ക് കേരള അസോചം പൂർണ്ണ പിന്തുണ നൽകുമെന്ന് ശ്രീ രാജേഷ് നായർ അറിയിച്ചു


കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റം ഉണ്ടാവാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പരിപാടിയിൽ പങ്കെടുത്ത യുവതി യുവാക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും അത് തുടങ്ങുവാൻ പോകുന്ന പ്രോജക്ടുകളിൽ ഉൾപ്പെടുത്തുവാനും പിഡബ്ല്യു എം സി തീരുമാനിച്ചു.


Regards,

Mohan Palakkad

Group admin.

RELATED STORIES