സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നെന്ന് അര്‍ബന്‍ നിധി, എനി ടൈം മണി അന്വേഷണ സംഘം

അര്‍ബന്‍ നിധി, എനി ടൈം മണി എന്നീ സ്ഥാപനങ്ങള്‍ നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണ സംഘം . ഇതുവരെ ലഭിച്ച പരാതി പ്രകാരം മാത്രം 150 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതി സി വി ജീന (44) തിങ്കളാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്. ഒന്നും മൂന്നും പ്രതികളായ തൃശൂർ വരവൂർ കുന്നത്തു പീടികയിൽ കെ.എം.ഗഫൂർ (46), മലപ്പുറം ചങ്ങരംകുളം മേലാട് സ്വദേശി ഷൗക്കത്ത് അലി (43) എന്നിവരെ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി. ടൗൺ ഇൻസ്പെക്ടർ പി.എ.ബിനു മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്. അടുത്ത ദിവസം കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോകും.


തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ജീന അഭിഭാഷകനോടൊപ്പം കണ്ണൂരിലെ ജെഎഫ്സിഎം കോടതിയിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അർബൻ നിധി കമ്പനി അസിസ്റ്റന്‍റ്. ജനറൽ മാനേജർ ജീനയാണ്. ഇതോടെ തട്ടിപ്പുകേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ഭൂരിഭാഗം നിക്ഷേപങ്ങളും ജീന വഴിയാണ് നടത്തിയതെന്ന് കമ്പനി ഡയറക്ടർമാർ പൊലീസിനോട് പറഞ്ഞു. എന്നാൽ താൻ സ്ഥാപനത്തിലെ ജീവനക്കാരി മാത്രമാണെന്നും തട്ടിപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ജീന കോടതി വളപ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപകരെ കാന്‍വാസ് ചെയ്തു. എന്നിരുന്നാലും, ബാങ്ക് ഇടപാടുകളോ പണമിടപാടുകളോ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

RELATED STORIES