കവിത -

നൽകില്ല ഞാനീ പാൽപ്പാത്രമമ്മേ മറക്കില്ലൊരിക്കലു മീ ഗർഭ പാത്രവും

നിറച്ചു വച്ചില്ലേ നീയെനിക്കായെന്നും

പാലാഴിയും നിന്റെ ചൂടു നിശ്വാസവും


ഇരുൾ വീണിടും മുമ്പെയക്കരെയെത്താം

ഹിംസ്രജന്തുക്കളിങ്ങെത്തിടുമിപ്പോൾ

പോകും വഴി നിറച്ചത്തിപ്പഴമുണ്ട്

പാലൊന്നു മെല്ലെ നുണച്ചിറക്കട്ടെ ഞാൻ


എറ്റുകയിന്നിനി വീഴാതെയെന്നെ നീ

ചുട്ടു പൊള്ളുന്നൊരീ പാത തൻ വക്കിൽ

പോകാൻ നമുക്കിനിയൊത്തിരിയില്ലേ 

കിതയ്ക്കുകിലിറ്റു വിശ്രമമാവാം


വിരൽത്തുമ്പിലാടിപ്പലവുരു വീണിട്ടും

നടക്കാൻ പഠിക്കുന്നതെന്നെന്നു ഞാനിനി

കൂട്ടരോടൊത്തു മരങ്ങളേറീട്ട്

ഉലുത്തിടാം കായ്കൾ നിനക്കു വേണ്ടി


പോവില്ല നിന്നെപിരിഞ്ഞൊട്ടു ഞാനിനി

തായ് സ്നേഹമെന്നുള്ളി ലലിഞ്ഞതല്ലേ

നാളേയ്ക്കു വേണ്ടി സ്വരുക്കൂട്ടി വയ്ക്കുവാൻ

വാത്സല്യമൊട്ടു നുകർന്നതുമില്ല ഞാൻ


പാഠങ്ങളൊക്കെയും ബാക്കി കിടക്കുന്നു ജീവിത യാത്രയിൽ മാർഗ്ഗം തെളിക്കാൻ

ഏറുന്ന ഓരോ മരങ്ങളുമോതുന്നു അമ്മയായെന്നുമീ മണ്ണൊന്നു മാത് 

RELATED STORIES