കോടികളുടെ തട്ടിപ്പുനടത്തിയ സേഫ് ആന്‍റ് സ്ട്രോങ് കമ്പനി ഉടമ തൃശൂര്‍ സ്വദേശി പ്രവീണ്‍ റാണ പൊള്ളാച്ചിയില്‍ പിടിയിലായി

പൊള്ളാച്ചിയിലെ ദേവരായപുരത്ത് കരിങ്കല്‍ ക്വാറിയില്‍ വേഷം മാറി ഒളിവില്‍ കഴിഞ്ഞ പ്രവീണ്‍ റാണയെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും കോടികളുടെ തിരിമറിയാണ് നടത്തിയത്. 48% വരെ പലിശ വാഗ്ദാനം ചെയ്തായി പരാതിയുണ്ട്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ നിക്ഷേപം നല്‍കിയവരാണ് അധികവും.

കഴിഞ്ഞ ദിവസം പൊലീസ് ഇദ്ദേഹത്തിന്‍റെ തൃശൂരിലെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. തൃശൂര്‍ ആദംബസാറിലെ ഓഫീസിന്‍റെ പൂട്ടുപൊളിച്ചാണ് പൊലീസ് അകത്ത് കടന്ന് പരിശോധന നടത്തിയത്.

ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പ്രവീണ്‍ റാണയ്ക്കെതിരെ ആദ്യ കേസ് എടുത്തത്. പീച്ചി സ്വദേശി ഹണി തോമസിന്‍റെ പരാതിയിലായിരുന്നു ഇത്. ഒരു ലക്ഷത്തിന് മാസം 2000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളം പൊലീസ് ഒരു കേസും എടുത്തു.

RELATED STORIES