ഏലക്കയുടെ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ

ഉൽപാദനച്ചിലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ് മിക്കവരും. സർക്കാർ നടപടിയെടുക്കണമെന്നാരോപിച്ച് കർഷകർ കൊച്ചി സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചു.

ഒരു കിലോ ഏലക്കയുടെ ഉൽപാദനത്തിന് ആയിരത്തിലധികം രൂപ ചിലവ് വരും.എന്നാൽ കിട്ടുന്നത് 800 രൂപ മാത്രം. തൊഴിലാളികൾക്കുള്ള കൂലിയും കീടനാശിനിയുടെ വിലയും വർധിച്ചതോടെ നൂറ് കണക്കിന് കർഷകർ കൃഷി ഉപേക്ഷിച്ചു. ഇടുക്കിയിൽ പലരും ഏലം വെട്ടിക്കളഞ്ഞ് പ്രതിഷേധിച്ചു. സർക്കാർ കണ്ണ് തുറക്കാതായതോടെയാണ് കർഷകർ ഉപരോധ സമരവുമായി സ്പൈസസ് ബോർഡിന് മുന്നിലെത്തിയത്.

കർഷകർക്കായി മാത്രം ഏലം ലേലം നടത്തുക, ഏലക്കയ്ക്ക് താങ്ങുവില നിശ്ചയിക്കുക, കീടനാശിനികൾ 50 ശതമാനം സബ്സിഡിയിൽ നൽകുക , കർഷകരെ കൃഷി സ്ഥലത്തിൻറെ അളവ് അനുസരിച്ച് ലിസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയക്കുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

RELATED STORIES