ഏകദിന കൺവൻഷനും, സംഗീത ശുശ്രൂഷയും, പരസ്യയോഗവും

പള്ളിപ്പാട്: അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിന്റെയും,  വീ ആർ വൺ ഇൻ ജീസസ്സ് ക്രൈസ്റ്റ് ഗോസ്പ്പൽ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. 


ഏകദിന സുവിശേഷ മഹായോഗം പറയങ്കേരി പാലത്തിന് തെക്ക് 28 ൽ കടവിനു സമീപം കാട്ടിൽപറമ്പിൽ ഷിനു വർഗ്ഗീസിന്റെ ഭവനത്തിനു സമീപമുള്ള മുറ്റത്തുവെച്ചാണ് സമ്മേളനം നടക്കുന്നത്.

പാസ്റ്റർ അനീഷ് (ചെങ്ങന്നൂർ) മുഖ്യസന്ദേശം നൽകും. പാസ്റ്റർ റോബിൻ കായംകുളം നയിക്കുന്ന ഷെക്കെയ്‌ന മ്യൂസിക്ക് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം കൊടുക്കും. 


*22-01-2023 (ഞായർ) വൈകിട്ട് 3 മുതൽ 5 വരെ ലോഗോസ് ഗോസ്പൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പരസ്യയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്* 


തുടർന്ന് 6 മണിക്ക് മിനി കൺവൻഷൻ, സംഗീത ശുശ്രുഷയോടുകു‌ടി ആരംഭിക്കും. എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു.

RELATED STORIES