ഐ.പി.സി പന്തളം സെന്റർ പി.വൈ.പി.എ യുടെ യൂത്ത് ക്യാമ്പ് 2023 ജനുവരി 26 ന്

പന്തളം: ഐ.പി.സി പന്തളം സെന്റർ പി.വൈ.പി.എ യുടെ യൂത്ത് ക്യാമ്പ് പുന്തല ഐ.പി.സി സഭയിൽ 2023 ജനുവരി 26-ാം തിയതി രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെടുന്നു. 


ഉത്ഘാടനം പാസ്റ്റർ ജോൺ ജോർജ് (പന്തളം സെന്റർ പാസ്റ്റർ) അഥിതികളായി പാസ്റ്റർമാരായ അജി ഐസക്ക്, ടോംസ് ഡാനിയേൽ, ജോബി കെ.സി എന്നിവർ പങ്കെടുക്കും. സഭാ ഈ മീറ്റിംഗിന് പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ ചുമതല കൊടുക്കുന്ന ഈ സംഭരഭത്തിന് സഹോദരങ്ങളായ അജോ അച്ചൻ കുഞ്ഞ്, റിജു സൈമൻ തോമസ്, ജെസ്റ്റിൽ ജോസ് എന്നിവരുടെ കൂട്ടായ സഹകരണം ക്യാമ്പിന് മാറ്റുകൂട്ടുമെന്ന് ഉറപ്പുണ്ട്. ഗാനശുശ്രൂഷകൾക്ക് സഹോദരൻ ജിസ്സൻ ആന്റണിയും സംഘവും നേതൃത്വം നൽകുന്നതാണ്. 


(Everything possible in Christ) ക്രിസ്തുവിനാൽ  എല്ലാം സാദ്ധ്യം) എന്ന വിഷയമാണ് ക്യാമ്പിലെ പ്രധാന വിഷയം. കൂടതെ യൗവ്വനക്കാരായ സഹോദരങ്ങൾക്ക് വിവിധ നിലകളിലുള്ള  കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

RELATED STORIES