കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്

വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ പ്രതി ആയുധവുമായാണ് എത്തിയത്. സ്ഥാപന ഉടമയെ വിളിച്ചിട്ട് കിട്ടാത്തതുമൂലമാണ് ജീവനക്കാരിക്ക് നേരെ ആക്രമണം നടത്തിയതെന്നും പ്രതി മൊഴി നൽകി.

ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് 50,000 രൂപയായിരുന്നു. ലിത്വാനിയക്കുള്ള വിസയ്ക്കായാണ് ഇയാൾ പണം നൽകിയിരുന്നത്. അതേ സമയം പെൺക്കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചിയിൽ ഇന്നലെ പകൽ രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലാണ് ആക്രമണം നടന്നത്. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി പരിക്കേൽപ്പിക്കുകയായിരുന്നു.

RELATED STORIES