പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായിരുന്നു ഇബ്രാഹിം ഷെരീഫ്. പോളണ്ട് പൗരനൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. 24 മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വീട്ടുകാർ അറിയുന്നത്.

ഇബ്രാഹിം ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി

RELATED STORIES