പത്തനംതിട്ടയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ പോസ് മെഷീൻ മോഷ്ടിച്ചയാൾ പിടിയിൽ

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ എബി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടിവി പരിശോധിച്ചാണ് കള്ളനെ കുടുക്കിയത്. 20,000 രൂപ വിലമതിക്കുന്ന മെഷിനാണിത്.

മോഷ്ടിച്ച മെഷീൻ വഴിയിൽ ഉപേക്ഷിച്ചെന്ന് ഇയ്യാൾ പറഞ്ഞു. ജനുവരി 27നാണ് സ്റ്റേഷനിൽ നിന്ന് പിഴ അടപ്പിക്കുന്ന ഉപകരണം മോഷ്ടിച്ചത്. പാറാവ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റിനൊപ്പം ആയിരുന്നു മെഷീൻ വച്ചിരുന്നത്.

RELATED STORIES