ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടായതിനെത്തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചു

ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമപ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്തെ 21 കെട്ടിടങ്ങളില്‍ വിള്ളല്‍ ഉണ്ടായി. ഒരു സ്‌കൂളും ആരാധനാലയവും അടക്കമുള്ള കെട്ടിടങ്ങളിലാണ് വിള്ളല്‍ കണ്ടെത്തിയത്. എന്‍എച്ച്എഐ, ചിനാബ് പവര്‍ പ്രൊജക്റ്റ് എന്നിവയിലെ വിദഗ്ധര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇതിന് ശേഷമാണ് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ദോഡ ജില്ലയിലെ ബസ്ത നഗരത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ കടുത്ത ആശങ്കയിലായിരുന്നു. ഭൗമപ്രതിഭാസം മുന്‍പ് രൂപപ്പെട്ട ജോഷിമഠിലെ 169 കുടുംബങ്ങളെയാണ് നിലവില്‍ മാറ്റിപ്പാര്‍പ്പിച്ച് കഴിഞ്ഞത്. ഭൗമപ്രതിഭാസത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

RELATED STORIES