സ്ത്രീധനത്തിന്റെ പേരിലുളള ക്രൂരമര്‍ദ്ദനം സഹിക്കവയ്യാതെ പോലീസ്സ്‌റ്റേഷനില്‍ അഭയം തേടിയ യുവതിയെ ആശുപത്രിയിലാക്കി

കായംകുളം: സിപിഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി ചിറക്കടവം പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇസ്ഹാനയെയാണ് (24) കായംകുളം പോലീസ് താലൂക്കാശുപത്രിയിലാക്കിയത്. ഷമീറിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്.

മൂന്നു വര്‍ഷം മുന്‍പായിരുന്നു ഷസ്ഹാനയുടെയും ഷമീര്‍ റോഷന്റെയും വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് റോഷന്‍ സ്ഥിരമായി മര്‍ദിച്ചിരുന്നതായി ഇസ്ഹാന പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഇഹ്‌സാന പറഞ്ഞു. ഇസ്ഹാനയുടെ ശരീരത്തില്‍ ബെല്‍റ്റിനടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ഇസ്ഹാന പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

RELATED STORIES