രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍

വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ വീട്ടില്‍ അനീഷ (22), ആമ്പല്ലൂര്‍ ചേനക്കാല വീട്ടില്‍ ഭവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഉന്മൂലനം ചെയ്താലുള്ള പാപം ഉദരക്രിയ കൊണ്ട് തീരുമെന്ന അനീഷയുടെ അന്ധ വിശ്വാസമാണ് സത്യം പുറത്തു കൊണ്ടു വന്നത്. അതേസമയം, കുഞ്ഞിനെ അനീഷ കൊന്നതായി അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമായിരുന്നുവെന്ന് അറിയാം. എന്നാല്‍ മകള്‍ ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷമാണ്.

അനീഷയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രി അസ്ഥികളുമായി ഭവിന്‍ പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റില്‍ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയില്‍ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്‌കൂട്ടറില്‍ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു.

ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികള്‍ പുറത്തെടുത്ത് സൂക്ഷിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കായാണ് ഇതെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷമാണ് അനീഷ കൊലപ്പെടുത്തിയത്. ഈ ചിത്രം പോലീസ് കണ്ടെത്തി.

അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. ഈ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇതിനെ തള്ളാനുള്ള തെളിവുകളും പോലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം അനീഷയിലും ഭവിനിലും ഒതുങ്ങും. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന്‍ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്‍കിയ മൊഴി. ഈ സുഹൃത്തുക്കളെ കണ്ടെത്താനും പോലീസ് ശ്രമിക്കും.

ഫെയ്‌സ് ബുക്കിലൂടെയാണ് ഭവിനുമായി അനീഷ അടുത്തത്. വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുറത്തെത്തിയതിന് പിന്നില്‍ ഭവിന്റെ സംശയമാണ്. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്‍മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന്‍ കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്. അനീഷയ്ക്ക് വീട്ടുകാര്‍ വിവാഹ ആലോചനകള്‍ നടത്തിയിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭവിന്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന്‍ മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ബിസി ആയിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ഭവിനുമായുള്ള അനീഷയുടെ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന് അനീഷയുടെ അമ്മയും അറിയിച്ചിട്ടുണ്ട്. മകളോട് വേറെ വിവാഹം ചെയ്യാന്‍ പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഭവിനും അറിയാമായിരുന്നു. കാമുകിയെ കൈവിട്ടു പോകുമോ എന്ന ഭയത്തിലെ മദ്യപാനമാണ് സത്യം വിളിച്ചു പറയുന്ന അവസ്ഥയില്‍ ഭവിനെ എത്തിച്ചത്.

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. അതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്നു യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ബലതര്‍പ്പണ കള്ളം പറയുകയായിരുന്നു.

അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന്‍ സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്‌നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

RELATED STORIES

  • ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക്

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറം വണ്ടൂരിൽ എത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം : അക്രമികളുടെ മർദ്ദനത്തിൽ തരൂരിന്റെ ഗൺമാന് പരിക്ക് : പ്രതി അറസ്റ്റിൽ - സംഭവത്തിൽ കേസെടുത്ത വണ്ടൂർ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. റോഡിലെ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്

    ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി - രഞ്ജിത്തിന് ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. നിലവില്‍ രണ്ട് കേസുകളില്‍ ഇയാള്‍ ജാമ്യത്തിലാണെന്നും, പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

    വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്ലജെ - ശോഭ കരന്ദ്ലജെയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടതു-വലതു മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ശോഭ കരന്ദ്ലജെ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് എന്‍ഡിഎയുടെ തീരുമാനം. വികസനത്തിനൊപ്പം ഇത്തരം സാമൂഹിക വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രചാ

    യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം - എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതയെ ശബരിമല സ്വർണ്ണക്കൊള്ള കേസ് കാര്യമായി ബാധിച്ചുവെന്ന് സർവേ നിരീക്ഷിക്കുന്നു. ഈ വിവാദം വോട്ടർമാരുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് കണ്ടെത്തൽ. മാർച്ച് 16 മുതൽ 31 വരെ കേരളത്തിലുടനീളം 36,400 പേരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായ ഏജൻസിയാണ് ലോക്പോൾ. ഈ പ്രവചനം കൂടി പുറത്തുവന്നതോടെ കേരളത്തിലെ രാഷ്ട്രീ