നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടി; അസ്ഥിയുമായി സ്റ്റേഷനിലെത്തി

കേരളത്തിലെ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 12.30 ഓടെയാണ് ഇരുപത്തിയാറുകാരനായ യുവാവ് എത്തിയത്. കയ്യില്‍ പിഞ്ചുകുഞ്ഞുങ്ങളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളുമുണ്ടായിരുന്നു. യുവാവ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് പൊലീസ് ആദ്യം പകച്ചു എന്നാല്‍ സമയം പാഴാക്കാതെ അന്വേഷണവും ആരംഭിച്ചു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവാവ് സ്റ്റേഷനിലെത്തി പറഞ്ഞതെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകിയുമായി ചേര്‍ന്ന് തങ്ങളുടെ രണ്ട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചുവെച്ചുവെന്നും അതാണ് തന്റെ കൈവശമുള്ളതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (26) ആണ് പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷ (21) യേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. 2020 മുതല്‍ ബന്ധമുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനിടയില്‍ 2021 ല്‍ അനീഷ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ശേഷം കുഞ്ഞിനെ ആരുമറിയാതെ അനീഷയുടെ വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി കുഴിച്ചിട്ടു.

2024 ല്‍ അനീഷ രണ്ടാമതും പ്രസവിച്ചു. വീട്ടിലെ മുറിയിലായിരുന്നു രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അനീഷ തന്നെയാണ് സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. ശേഷം ഇരുവരും ചേര്‍ന്ന് കുഴിച്ചിട്ടു.

ആദ്യ കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ മരിച്ചതായാണ് അനീഷ മൊഴി നല്‍കിയത്. മൃതദേഹം മറ്റാരും കാണാതെ അനീഷ സ്വന്തം വീട്ടില്‍ മറവ് ചെയ്തു. മൃതദേഹം അഴുകിയതോടെ ഭവിന്റെ നിര്‍ദേശപ്രകാരം അസ്ഥികള്‍ വീട്ടില്‍ എത്തിച്ചു നല്‍കി. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടനെ കൊലപ്പെടുത്തി സ്വന്തം സ്‌കൂട്ടറില്‍ മൃതദേഹം ഭവിന്റെ വീട്ടിലെത്തിച്ചു. ഇരു മൃതദേഹങ്ങളില്‍ നിന്നും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചത് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ അന്ത്യകര്‍മം ചെയ്യാനാണ് അസ്ഥി സൂക്ഷിച്ചതെന്നാണ് ഭവിന്‍ അനീഷയെ വിശ്വസിപ്പിച്ചത്.

കുഞ്ഞുങ്ങളുടെ അസ്ഥികള്‍ ഭവിന്‍ സൂക്ഷിച്ചുവെച്ചു. അനീഷയുമായുള്ള ബന്ധം പിരിയേണ്ടിവന്നാല്‍ അസ്ഥികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ കരുതിയിരുന്നതായും ഭവിന്‍ പൊലീസിനോട് പറഞ്ഞു.

അടുത്തിടെ ഭവിനുമായി അനീഷ അകന്നതാണ് വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവുമായി അകലാന്‍ ശ്രമിച്ചിരുന്നതായി അനീഷയും പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച ഭവിന്‍ ഫോണ്‍ ചെയ്തപ്പോള്‍ അനീഷ മറ്റൊരു കോളിലായിരുന്നു. രണ്ടു പേരും ഒരു ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, അനീഷ രഹസ്യമായി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇക്കാര്യം ഭവിന്‍ അറിയുന്നത് ഈ വര്‍ഷമാണ്. തന്നെ ഒഴിവാക്കിയാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസിനു മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഭവിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭവിന്റെ കൈവശമുണ്ടായിരുന്നത് കുഞ്ഞുങ്ങളുടെ അസ്ഥി തന്നെയാണെന്നാണ് നിഗമനം. വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തണം. ഇതിനായി ഫോറന്‍സിക് സര്‍ജന്‍ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി.

ഫോറന്‍സിക് പരിശോധനകളും ശാസ്ത്രീയ തെളിവെടുപ്പും അന്വേഷണത്തിന്റെ ഭാഗമായി വേഗത്തിലാരപ്പിക്കാന്‍ പോലീസ് നീക്കം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലാണ് അസ്ഥി പരിശോധന നടക്കുക. ചാലക്കുടി ഡിവിഎസ്പി ബിജുകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

RELATED STORIES

  • മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഒരു അത്യാധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതികൾ തയ്യാറാവുന്നു - നിർദ്ദേശങ്ങളിൽ വ്യോമയാന മ്യൂസിയം, ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ നിർദ്ദേശങ്ങൾ പഴയ വിമാനത്താവളത്തെ ഒരു ചലനാത്മക സ്ഥലമാക്കി മാറ്റാനും അതിന്റെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ, ഒമാൻ എയർപോർട്ട്‌സ് സമർപ്പിച്ച അപേക്ഷകൾ അവലോകനം ചെയ്യുകയും നടപ്പിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തന്ത്രപരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും ചെയ്യും. പദ്ധതിയിൽ താൽപ്പര്യമുള്ള നിക്ഷേപകർക്കും റീട്ടെയിൽ വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഇത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. സുൽത്താൻ ഖാബൂസ് ഹൈവേ, മസ്‌കറ്റ് എക്സ്പ്രസ് വേ എന്നിവയുടെ

    കേരളത്തിലെ ഉള്‍പ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു - തിരുവനന്തപുരത്തെ എ പി ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍. മുപ്പതു ദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തില്‍ പറയുന്നു.

    സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് - ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 71440 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.കാര്യമായ വിലക്കുറവല്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ചെറിയ ഇടിവ് പോലും ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. 75000 ത്തോട്ട് അടുത്തെത്തിയ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ കാര്യമായ കുറവുണ്ടായത്. അന്ന് 71360 രൂപയായിരുന്നു സ്വർണവില. അതിന് ശേഷം വലിയ വർദ്ധനവാണ് ഉണ്ടായത്.

    ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശേഷിയുള്ള റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം - ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സംവിധാനത്തിലും മാറ്റം വരുത്തും. എട്ട് മണിക്കൂര്‍ മുമ്പേ ചാര്‍ട്ട് തയാറാക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ തലേദിവസം രാത്രി ഒന്‍പത് മണിയോടെ പ്രസിദ്ധീകരിക്കാനാണ്

    മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു - വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചു. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ.

    ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി - പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്.

    പാറക്കൽ ഏലിയാമ്മ വർഗീസ് നിര്യാതയായി - സംസ്കാരം ജൂൺ 30 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ക്രാരിയേലി റ്റിപിഎം സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പാറയ്ക്കൽ വർഗീസ്. മക്കൾ: മേരി, തോമസ് (കൊച്ചിൻ ഇലക്ട്രിക്കൽസ്,കട്ടപ്പന) ,സാറാക്കുട്ടി, ജോണി, സലോമി,സൂസി (ഓസ്ട്രേലിയ),വർഗീസ് (സുവി. ബ്രദറൻ സഭ, മൂവാറ്റുപുഴ). മരുമക്കൾ: പരേതനായ കോര പണംകുഴി, ഓമന പാമ്പാകുട, ജോസ് മാതിരപ്പള്ളി, മിനി ചേലാട്, സണ്ണി

    നടി ഷെഫാലി ജരിവാല അന്തരിച്ചു - പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി ശ്രദ്ധ നേടി.

    കളഞ്ഞു കിട്ടിയ 6 ലക്ഷം രൂപയുമായി കാത്തുനിന്നത് രാത്രി 10 മണിവരെ - ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടന്നു കിട്ടിയത് ആറു ലക്ഷം രൂപ ഉടമസ്ഥനെ ഏല്പിച്ചു കോട്ടയം വാകത്താനം നാലുക്കൽ സ്വദേശിയായ ബിനോയ് ജോൺ. ഒരു മരണവീട്ടിൽ പോയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിനോയ്. അപ്പോഴാണ് തന്റെ ബൈക്കിന് മുന്നിലൂടെ പോയ കാറിന് മുകളിൽ ഒരു പൊതി ഇരിക്കുന്നത് ബിനോയ് കണ്ടു. ബിനോയ് ഹോൺ മുഴക്കി അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കാർ വേഗത്തിൽ പോവുകയായിരുന്നു. ഇതിനിടയിൽ ഒരു വളവ് വളയുന്നതിനിടെ ഈ പൊതി തെറിച്ചു ബിനോയിയുടെ മുന്നിലേക്ക് വീണു. ബിനോയ് പൊതിയുമായി പുറകെ പോയെങ്കിലും കൂടെ പിടിക്കാനായില്ല.ബിനോയ് തനിക്ക് ലഭിച്ച പൊതി തുറന്ന് നോക്കിയപ്പോൾ വലിയൊരു തുകയുണ്ട് എന്നു മനസ്സിലായി. ബിനോയ് ഉടൻ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് എങ്ങനെയായാലും ഉടമസ്ഥന് കൊടുത്തിട്ടെ വീട്ടിലോട്ട് വരാവൂ എന്നായിരുന്നു ഭാര്യയുടെ മറുപടി. അല്ല വരല്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ശരി എന്ന് പറഞ്ഞു ഫോൺ വെച്ചു. ബിനോയ്

    ഞങ്ങളും മനുഷ്യരല്ലേ സാർ? പോലീസുക്കാരുടെ വിതുമ്പുന്ന മനസ് - ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സേനാംഗങ്ങൾ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരാണ് പണിയെടുക്കണം സേവനം നൽകണം സംശയമില്ലാത്ത കാര്യമാണ്. പക്ഷേ മനുഷികമായ വിഴ്ചയെ പർവ്വതീകരിച്ച് കാണിക്കുന്നത് ന്യായികരിക്കപെടാവുന്നതല്ല. നിങ്ങൾ ഇരിക്കണം എന്നൊരാളോട് നിഷ്കർഷിക്കുമ്പോൾ കുറഞ്ഞ പക്ഷം ഒരു കസേര അവിടെ ഉറപ്പാക്കണം 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം , 8 മണിക്കൂർ വിനോദം എന്ന റോബർട്ട് ഓവൻ്റെ വാക്കുകൾ കടമെടുത്താൽ വർക്ക് ലൈഫ് ബാലൻസ് മുന്നോട്ട് പോകാം

    പാസ്റ്റർ എം എസ് മത്തായി അമേരിക്കയിൽ നിര്യാതനായി - പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രശസ്ത ബൈബിൾ അധ്യാപകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് മത്തായി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്ടിൽ നിരവധി പള്ളികൾ സ്ഥാപിക്കാൻ കർത്താവിന്റെ കൈകളിലെ ഉപകരണമായിരുന്നു.

    ചങ്ങനാശ്ശേരിയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി - പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ ക്രിസ്റ്റിൻ ആന്‍റണിയാണ് (37) മരിച്ചത്. ഇദ്ദേഹം കേറ്ററിംഗ് സർവിസ് ഉടമയാണ്. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സൂചന. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത - അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപതിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

    പാസ്റ്റർ സി.വി.ജോൺ (കുഞ്ഞൂട്ടി - 88) നിര്യാതനായി - ഭാര്യ: മംഗലം പൊന്നാരത്തിൽ റേച്ചൽ ജോൺ. മക്കൾ: വത്സമ്മ, പാസ്റ്റർ സാം ജോൺ (ലണ്ടൻ പെന്തെക്കോസ്തൽ ചർച്ച്, യുകെ), മേഴ്‌സി, സൂസൻ (യുകെ). മരുമക്കൾ: കറ്റാനം കോമത്ത്തറയിൽ ജോസ് ജോർജ് (റിട്ട.സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ട്), മുട്ടാർ കൊല്ലമ്മാലിൽ ബെറ്റി (യുകെ), മാരാമൺ മരത്തോൺമലയിൽ പാസ്റ്റർ ജോർജി വർഗീസ് (ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ പാസ്റ്റർ), അടൂർ വടക്കേടത്ത്കാവ് എബനേസർ

    വി ഡി സതീശനെതിരെ രമേശ്‌ ചെന്നിത്തല - ഒറ്റക്കെട്ടായി, കൈമെയ് മറന്നു പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഏതു സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു നിലമ്പൂരില്‍ വിജയിക്കുക എന്നത്. നിലമ്പൂരിലെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തുപകരും എന്ന വിശ്വാസത്തോടെയാണ് യുഡിഎഫ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. വിജയത്തില്‍ ലീഗ് നേതാക്കള്‍ക്കും സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു

    തൃക്കണ്ണമംഗൽ പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി - തൃക്കണ്ണമംഗൽ മലങ്കര സഭാംഗം പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി. സംസ്കാരം ജൂൺ 28 നു നാളെ രാവിലെ 9 ന് മലങ്കര ദൈവസഭ ഹാളിലെ ശുശ്രുഷക്ക് ശേഷം 12 ന് സഭ സെമിത്തേരിയിൽ നടക്കും. ഭാര്യ: തൃക്കണ്ണമംഗൽ വെട്ടിക്കൽ രഞ്ജിത് ഭവനിൽ കെസിയ റോയ്. മക്കൾ: റിബിൻ, റിയ.

    പി സി ജോര്‍ജിന്റെ വെല്ലുവിളി നിയമ വ്യവസ്ഥയോട്; വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണം – പി.ഡി.പി - വായ തുറന്നാല്‍ വിദ്വേഷം മാത്രം പ്രസംഗിക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ പൊതുശല്യമായ പി.സി.ജോര്‍ജ് വെല്ലുവിളിക്കുന്നത് മുഖ്യമന്ത്രിയെ അല്ലെന്നും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ആണെന്നും മതവിദ്വേഷം പ്രസംഗിക്കുന്ന ജോര്‍ജിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാഹിന്‍ ബാദുഷ മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇന്ന് തൊടുപുഴയില്‍ നടന്ന പൊതുപരിപാടിയില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെതിരെ

    മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി - കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ വൃദ്ധസദനത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ചരക്ക് കപ്പലിൽ നിന്നുള്ളതെന്നു കരുതുന്ന 20 ലിറ്ററിന്റെ രാസവസ്തു അടങ്ങിയ ടിൻ കരയ്ക്കടിഞ്ഞു - ഇന്നലെ രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്.കപ്പലിലെയും മറ്റും എണ്ണ ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം.വാർഡ് മെമ്പർ സ്നേഹ ദത്ത് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി രാസവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

    ഗുജറാത്ത് സർപഞ്ച് തെരെഞ്ഞെടുപ്പിൽ സി.പി.ഐ (എം) വിജയിച്ചു - സർപഞ്ച് സ്ഥാനം പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് സംവരണമായതിനെ തുടർന്ന് സത്യേഷ മത്സരത്തിൽ പങ്കെടുത്തു. സത്യേഷ 596 വോട്ടുകൾ നേടി വിജയിച്ചു. മറ്റ് രണ്ട് മത്സരാർത്ഥികളായ സവിതയും പുഷ്പയും യഥാക്രമം 492, 236 വോട്ടുകൾ നേടി. ഏകദേശം 3,000 ആളുകളുടെ ജനസംഖ്യയുള്ള ഗ്രാമത്തിൽ പ്രധാനമായി ഒബിസി വിഭാഗമാണ് മേൽക്കൈ, തുടർന്ന് പട്ടീദാർ സമുദായവും പട്ടികജാതികളും വരുന്നു. വദ്വാസ ഗ്രാമത്തിൽ ആകെ 1,875 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ഇവരിൽ 1,415 പേർ വോട്ട് ചെയ്തു. സയൻസ് ബിരുദം നേടിയ സത്യേഷ ഒരു അഭിഭാഷകയാണ്. അഹമ്മദാബാദിലാണ് അവർ നിയമപഠനവും പ്രവർത്തനവും തുടരുന്നത്. സത്യേഷ CPI(M)-യിലെ സജീവ അംഗവുമാണ്. അവർ സബർക്കാന്തയിലെ പാർട്ടി സെക്രട്ടേറിയറ്റംഗമാണ്. കൂടാതെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുംയാണ്. അവർ Students’ Federation of India (SFI)യുടെ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി കൂടിയാണ്. ഗ്രാമ വികസനപ്രാധാന്യങ്ങൾ: സർപഞ്ച് സ്ഥാനത്ത് എത്തി ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടതായ പ്രശ്നങ്ങൾ ഗ്രാമത്തിലെ റോഡുകളും തെരുവ് ലൈറ്റുകളുമാണെന്ന് സത്യേഷ പറയുന്നു. അതോടൊപ്പം ഗ്രാമത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കാനും ഭവനങ്ങൾ അനുവദിക്കപ്പെട്ടിട്ടും ലഭിക്കാത്തവർക്കായി പ്രവർത്തിക്കാനുമാണ് അവളുടെ ശ്രമം. ദീർഘകാല പദ്ധതികളിൽ ഒരു ഹെൽത്ത് സെന്ററും, ഗ്രന്ഥശാലയും, ജിമ്മും ഗ്രാമത്തിൽ ഒരുക്കുക എന്നതാണ് ലക്ഷ്യം. “ഞങ്ങളുടെ ഗ്രാമം ദേശീയപാതയിൽ നിന്നും ഏകദേശം 1-1.5 കിലോമീറ്റർ അകലെയാണുള്ളത്. അവിടെത്താനുള്ള ബസ് സർവീസുകൾ കുറവാണ്. അതിനാൽ 3-4 ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഗ്രാമത്തിൽ നിന്നും പാതയിലേക്കായി ക്രമീകരിക്കാൻ ആഗ്രഹിക്കുന്നു,” സത്യേഷ പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങൾ: സത്യേഷ നിരവധി പൊതുപ്രശ്നങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പല രക്ഷിതാക്കളെ അവർ സഹായിച്ചിട്ടുണ്ട്, കുട്ടികളുടെ സ്കൂൾ ഫീസ് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീസ് ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഹിമ്മത്നഗറിൽ ദലിത് പെൺകുട്ടിയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധം നടത്തി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും, അഹമ്മദാബാദിലെ ഗോംടിപൂർ പ്രദേശത്തെ ചാർടോഡ കബ്രസ്ഥാൻ സമീപം നടന്ന ഇടിച്ചിട്ടിന് എതിരെയും അവർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2020 മുതൽ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് നടക്കാതെ അനധികൃതമായി കാര്യങ്ങൾ ഒരു അഡ്മിനിസ്ട്രേറ്ററിലൂടെ നടത്തപ്പെട്ടു വരികയായിരുന്നു. കാരണം, ഒബിസി സംവരണപരിശോധന സംബന്ധിച്ച കേസ് നീണ്ടുപോയിരുന്നു. CPI(M)യുടെ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട് പ്രതികരിക്കുന്നു: “ഞങ്ങളുടെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്. ഞങ്ങൾ തിരഞ്ഞെടുപ്പു കേന്ദ്രീകരിച്ച പാര്‍ട്ടിയല്ല. എന്നാൽ ഒരു പാർലമെന്ററി ജനാധിപത്യത്തിൽ നല്ലത് ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടതുണ്ട്. സത്യേഷയുടെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. അവർ വളരെ സജീവമായാണ് പ്രവർത്തിക്കുന്നത്. വിജയകരമായ സർപഞ്ചായിത്തന്നെ അവൾ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.”