വ്യാപകമായ തോതിൽ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തിയതായി റിപ്പോർട്ട്

കെഎസ്ഇബിയുടെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാപകമായ തോതിൽ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തിയതായി റിപ്പോർട്ട്. 2022 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെ നടത്തിയ 37,372 പരിശോധനകളിലായി 43 കോടിയിൽപ്പരം രൂപയുടെ പിഴയാണ് ചുമത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.


സംസ്ഥാന വ്യാപകമായി ശക്തമായ പരിശോധനകൾ നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാൽ കർശനമായ നടപടികളുമായി മുന്നോട്ടു പോകുവാനുമാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി. വിജിലൻസ് വിഭാഗം അറിയിച്ചു.

RELATED STORIES