ഡോ വില്ലി എബ്രഹാമിന് ക്രിസ്റ്റ്യൻ കൗൺസിലർ സർട്ടിഫിക്കേഷന്‍  അംഗീകാരം.

അമേരിക്ക: ചിക്കാഗോ  എഫ്.പി.സി.സി മുൻ കോർഡിനേറ്ററും  ഗുഡ് ഷേപ്പേർഡ് ചർച്ചിന്റെ സീനിയർ പാസ്റ്ററുമായ ഡോ. വില്ലി എബ്രഹാമിന്  ക്രിസ്റ്റ്യൻ കൗൺസിലർ സർട്ടിഫിക്കേഷന്‍ ലഭിച്ചു. 

ദീർഘ വർഷങ്ങളായി വേദ അധ്യാപകനായും സീനിയർ പാസ്റ്ററായും  ബോർഡ് സർട്ടിഫൈഡ് സീനിയർ സ്റ്റാഫ് ചാപ്ലെയ്‌നായും സേവനമനുഷ്ഠിക്കുന്ന ഡോ.  വില്ലി എബ്രഹാം ലുഥറൻ ജനറൽ ഹോസ്പിറ്റലിലെ നൈറ്റ്‌ ചാപ്ലൈനായി ജോലിചെയ്തു വരികയാണ്.  രജസ്ഥാൻ  ഉദയപ്പൂരിൽ  സുവിശേഷ പ്രവർത്തനം നടത്തിവന്നിരുന്ന പാസ്റ്റർ കെ.  വി.  എബ്രഹാമിന്റെ മകനാണ്. ഭാര്യ മോളി എബ്രഹാം. ഡോ. വിൽസൺ എബ്രഹാം, വിൽസി സെബാസ്റ്റ്യൻ എന്നിവർ മക്കളാണ്. 

 ക്രിസ്റ്റ്യൻ കൗൺസിലറായി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയതോടെ മാനസികവും ആത്മീയവുമായ മേഖലകളിൽ തകർന്നുപോകുന്ന അനേകം  ജീവിതങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.  കുടുംബ ജീവിതങ്ങളുടെ താളപ്പിഴകൾക്കും ബൈബിൾ അധിഷ്ഠിതമായ കൗൺസിലിംഗ് നൽകുന്ന സേവനങ്ങൾ നൽകുവാൻ ദൈവം ഇടവരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. ഈ ഉയർച്ചക്ക്  ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ .

RELATED STORIES