അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി

അടൂർ: ഇടയ്ക്കാട് നിന്നും പത്തനാപുരത്തേക്കുള്ള യാത്രയിൽ പത്തനാപുരത്തിനടുത്ത് വച്ച് സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെട്ടാണ് മരണപ്പെട്ടത്. 

പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. 

ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്.


ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ ബിസിനസിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. തണൽ ഭവന പദ്ധതി നേതൃത്വം നല്കുന്ന പ്രവർത്തനമാണ്. 

യോഹന്നാൻ പാപ്പച്ചൻ  ബഹ്റിൻ എ ജി സഭാ സെക്രട്ടറിയാണ്. ബഹ്റിനിലും ഇടയ്ക്കാടും വിവിധ ആത്മീയ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നല്കുന്നു. 

ഇടയ്ക്കാട് ശാലേം എ ജി സഭയുടെ പ്രവർത്തനങ്ങളിൽ നിസ്തുലമായ സംഭാവനകൾ ജെസി നല്കിയിട്ടുണ്ട്.

RELATED STORIES