പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്ക്

സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്.

ഒരേ ക്യാംപിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. ന​ഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. അതിന് ശേഷമാണ് ഇവർ തമ്മിൽ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ന​ഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.

ഇവരിലൊരാൾ കത്തിയെടുത്ത് മറ്റേയാളെ കുത്തി. കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത്​ ​ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കല്ലും കട്ടയും ഉപയോ​ഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

RELATED STORIES