വി.ഡി.സതീശന്‍ നടത്തിയത് വലിയ തട്ടിപ്പെന്ന് എം.വി.ഗോവിന്ദന്‍

പുനര്‍ജനി വീട് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉള്‍പ്പെട്ട ക്രിമിനല്‍ കേസാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എന്തിനാണ് കോണ്‍ഗ്രസ് ക്രിമിനല്‍ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടര്‍ന്നാണ് സതീശന്‍ സുധാകരനെ പിന്തുണയ്ക്കുന്നത്. മാനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുള്ളര്‍ ലോകത്തെവിടെയുമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു


മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരനും പങ്കുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണു കെ. സുധാകരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ രണ്ടു ദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണു സുധാകരന്‍ പറഞ്ഞത്.

RELATED STORIES