ബ്രിട്ടനിലെ ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം രൂപംകൊണ്ടു

പ്രമുഖ പറക്കും തളികാ വിദഗ്ധനായ ജോണ്‍ മൂണറാണ് ഭയാനകമായ ഈ ദൃശ്യം പുറത്തു വിട്ടത്. തുടര്‍ച്ചയായി ബ്രിട്ടനില്‍ ഇത് കാണപ്പെടുന്നത് സമൂഹമാദ്ധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ചയായിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ ഭുമിയിലെത്തിയതാണെന്നാണ് മൂണറിന്റെ അവകാശവാദം. ഭയപ്പെടുത്തുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയതും ജോണ്‍ മൂണര്‍ തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ ഡെവോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.


തളിക രൂപത്തിലുള്ള ഒരു വസ്തുവാണ് ചിത്രത്തിലുള്ളത്. വളരെ വേഗത്തിലാണ് ഇവ സഞ്ചരിച്ചിരുന്നതെന്നാണ് മൂണറിന്റെ ആരോപണം. ഒരു വെളിച്ചം കണ്ടതോടെയാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് ലോഹ രൂപത്തിലുള്ള ഒരു വസ്തുവിനെയാണ് ഞാന്‍ കണ്ടത്. അത് മേഘങ്ങള്‍ക്കിടയില്‍ നിന്നാണ് വന്നത്. അതിന് ചുറ്റും ഒരു കാന്തിക വലയമുണ്ടായിരുന്നു. ഉടന്‍ തന്നെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് പറക്കും തളികാ വിദഗ്ധന്‍ പറയുന്നു. വല്ലാതെ ഭയന്നു പോയിരുന്നുവെന്നും ഒരു നിമിഷം എന്താണ് കാണുന്നതെന്ന് മനസിലാകാതെ പകച്ചു പോയെന്നും അദ്ദേഹം പറയുന്നു.

RELATED STORIES