പഴയ വാഹനങ്ങള് വില്ക്കുകയും വാങ്ങുകയും ശ്രദ്ധിക്കേണ്ടത്
Reporter: News Desk 26-Jun-2023
2,122
Share:
പഴയ വാഹനങ്ങള് വില്ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്
നിരവധി കാര്യങ്ങള് നാം ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കില് പണി നമുക്ക് തന്നെയായിരിക്കും
കിട്ടുന്നത്. ഇതില്
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്.ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം മറ്റൊരാള്ക്ക്
കൈമാറിയിട്ടുള്ളതെങ്കില് അത് ഭാവിയില് നിയമപ്രശ്നങ്ങളിലേക്കും മന:സമാധാനം
നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നീളുമെന്ന് മോട്ടോര്
വാഹനവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. വാഹനം അപകടത്തില് പെട്ടാലുള്ള നൂലാമാലകള്, മറ്റ് നിയമ ലംഘനങ്ങളില് ഏര്പ്പെട്ടാല്
ഉണ്ടായേക്കാവുന്ന നടപടികള് എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില് ആദ്യ
ഉടമയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
വാഹനം വില്ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ
ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക
എന്നുള്ളത്.മേല്വിലാസം മാറ്റുന്ന സര്വിസ് ഇപ്പോള് വളരെ ലളിതമായി തന്നെ
ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആര്.ടി.ഓഫിസിലൊ
വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫിസിലോ അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ഇതിനായി
വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ്
ഡോക്യുമെന്റുകളും ഓണ്ലൈനില് അപ്ലോഡ് ചെയ്ത്, വില്ക്കുന്ന ആളുടെയും വാങ്ങുന്ന
ആളുടെയും മൊബൈല് നമ്പറിലേക്ക് വരുന്ന ഒടിപി എന്റര് ചെയ്ത് അപേക്ഷ തയ്യാറാക്കി
നിലവിലുള്ള ഓഫിസില് തന്നെ അപേക്ഷ നല്കിയാല് മതിയാകുന്നതാണ്. പേര് മാറിയതിനു
ശേഷം ആര്സി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ
ഉടമസ്ഥന് ആര് ടി ഓഫീസില് നിന്ന് അയച്ചു നല്കുന്നതാണ്.
ആധാര്
അധിഷ്ഠിത ഫേസ് ലെസ് സര്വിസ് ആയിട്ടാണ് അപേക്ഷ സമര്പ്പിക്കുന്നത് എങ്കില്
നിലവിലുള്ള ഒറിജിനല് ഡോക്യുമെന്റുകള് RTO ഓഫിസില് ഹാജരാക്കാതെ തന്നെ
ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോള് സാധ്യമാണ്.ക്രിമിനല് പ്രവര്ത്തനങ്ങളില്
വാഹനങ്ങളുടെ ഉപയോഗം വര്ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില് ക്യാമറ എന്ഫോഴ്സ്മെന്റിന്റെ
ആധുനിക കാലത്ത് നിര്ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം
ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാന് ഓരോരുത്തരും ശ്രദ്ധിക്കുക.
RELATED STORIES
സെക്രട്ടറിയേറ്റിലെ ഹാജര് പുസ്തകം ഒഴിവാക്കി സര്ക്കാര് ഉത്തരവ് - സെക്രട്ടേറിയറ്റിലെ ബയോമെട്രിക് ഹാജര് സംവിധാനം 2010 മുതല് സജീവമായിരുന്നു. ശേഷം 2018 ലാണ് സ്പാര്ക്ക് സോഫ്റ്റ്വെയറുമായി ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സംയോജിപ്പിക്കാന് തീരുമാനമായത്. നിലവില് സ്പാര്ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്ണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റില് ഹാജര് പുസ്തകം ഒഴിവാക്കിയുള്ള സര്ക്കാര് ഉത്തരവ്
കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ - അധ്യാപകർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെയുള്ള 120 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്ന് മുതൽ ഒരു ജീവനക്കാരനും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേരള കലാമണ്ഡലം വൈസ് ചാൻസലർ പിരിച്ചുവിടൽ
സംസ്ക്കാര യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി - വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ
ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
ഇന്ന് പുലർച്ചെ
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.