കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ഇബി ലൈൻമാന് ഗുരുതര പരിക്ക്

മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ഇബി ലൈൻമാന് ഗുരുതര പരിക്ക് : ഓഫിസിലേക്ക് പോകും വഴി കൂട്ടമായെത്തിയ കാട്ടുപന്നികൾ ബൈക്ക് കുത്തിമറിച്ചിട്ടു : കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് കൂട്ടിക്കൽ സെക്ഷനിലെ ലൈൻമാൻ. മുണ്ടക്കയം : വണ്ടൻപതാൽ തേക്കിൻകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ഇബി ലൈൻമാന് ഗുരുതരമായി പരിക്കേറ്റു. കൂട്ടിക്കൽ സെക്ഷനിലെ ലൈൻമാനും കുഴിമാവ് സ്വദേശിയുമായ സന്തോഷ് കുമാറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 7 മണിയോടെ കുഴിമാവിലെ വീട്ടിൽ നിന്നും കൂട്ടിക്കലുള്ള കെഎസ്ഇബി ഓഫീസിലേക്ക് ജോലിക്കായി ബൈക്കിൽ പോകുമ്പോഴാണ് സംഭവം.

വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം തേക്കിൻ കൂപ്പിൽ വെച്ച് കാട്ടുപന്നികൾ സന്തോഷിന്റെ ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു. കാട്ടുപന്നികൾ കൂട്ടമായെത്തി ആക്രമിക്കാൻ തുടങ്ങിയതോടെ മറിഞ്ഞുവീണ ബൈക്ക് സ്റ്റാർട്ടാക്കി സന്തോഷ് രക്ഷപെട്ടു. തുടർന്ന് സഹപ്രവർത്തകരെ വിവരമറിയിക്കുകയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പരിശോധനയിൽ തോളെല്ലിന് പൊട്ടലും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തതായി കണ്ടെത്തി.

പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കുകയും ചെവിയിൽ നിന്നടക്കം രക്തം വരികയും ചെയ്തതോടെ വിദഗ്ധ ചികിൽസക്കായി കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്തോഷ് കുമാർ അപകടനില തരണം ചെയ്തിട്ടുണ്ട്

RELATED STORIES