ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡ്

ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് തൊട്ട് പിന്നാലെ മുസ്ലിം വ്യക്തി നിയമ ബോർഡ് അടിയന്തിര യോഗം ചേർന്നു. ഈ യോഗത്തിൽ ആണ് നിർദിഷ്ട നിയമത്തെ ശക്തമായി എതിർക്കാൻ തീരുമാനമായത്‌.

ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചത്. എതിർപ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖ ബോർഡ് തയ്യാറാക്കി. എന്തുകൊണ്ടാണ് എതിർപ്പ് എന്നത് സംബന്ധിച്ച് കമ്മിഷന് കൈമാറുന്ന രേഖയിൽ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് നിയമ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.

RELATED STORIES