പത്തനംതിട്ട തിരുവല്ല ഇരവിപേരൂർ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിൽ
Reporter: News Desk 05-Jul-20231,967
പത്തനംതിട്ട /തിരുവല്ല ഇരവിപേരൂർ : ഇരവിപേരൂർ പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകൾ മിക്കവാറും വെള്ളത്തിനടിയിലായി. ഇരവിപേരൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു കവലയായ നെല്ലാട് കഴിഞ്ഞുള്ള ഭാഗം തീർത്തും വെള്ളത്തിൽ ആണ്. ഇതിന് കാരണം പഞ്ചായത്തിലെ വിവിധ തരത്തിലുള്ള തോടുകൾ ഇന്ന് അവശേഷിക്കുന്നില്ല എന്നുള്ളതു തന്നെയാണ്.
ഇരവിപേരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉള്ള മോണോത്ത് തോട് നികത്തിയത് കാരണം വെള്ളം ഒഴുകി പോകുന്നതിന് സ്ഥലമില്ലാത്തതുകൊണ്ട്
വള്ളംകുളത്തു നിന്നും നല്ലൂർ സ്ഥാനം അമ്പലം, മേതൃകോവിൽ അമ്പലം, പൂവപ്പുഴ അമ്പലം, കുന്നിപ്പിള്ളി എന്നറിയപ്പെടുന്ന സെൻ മേരിസ് മലങ്കര ക്നാനായ യാക്കോബായ പള്ളി ഈ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തോട്ട് പോകുവാൻ ഉള്ള വഴി തീർത്തും വെള്ളത്തിലാണ്.
പല സ്വകാര്യ വ്യക്തികളും തോടുകൾ നികത്തുന്നതിനാലാണ് ഇതുപോലെയുള്ള സാമൂഹിക വിപത്തുകൾ ഉണ്ടാവുന്നത്. ഇരവിപേരൂർ പഞ്ചായത്തിലുള്ള തോടുകൾ എല്ലാം തന്നെ പുനസ്ഥാപിക്കപ്പെട്ടാൽ ഈ വെള്ളപ്പൊക്കത്തിന് ഒരു ശമനം ഉണ്ടാകും തീർച്ച. അനധികൃതമായ കയ്യേറ്റങ്ങൾ മനസ്സിലാക്കി അധികൃതർ നടപടിയെടുക്കുകയാണെങ്കിൽ ഇതിന് ഒരു പരിഹാരം ഉണ്ടാകുമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഈ പഞ്ചായത്തിൽ അനവധി റോഡുകൾ ഉണ്ടെങ്കിലും അതിന്റെ വശങ്ങളിൽ വെള്ളം പോകുവാനുള്ള ഓടകൾ ഇല്ലാത്തതിനാൽ വെള്ളം ഒഴുകി പോകാതെ റോഡിൽ തന്നെ അവശേഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിരന്തരം ഉണ്ടാകുന്ന വെള്ളപൊക്കത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ എത്രയും വേഗം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപെട്ടു.