വള്ളംകുളം പാലം പുതുക്കി പണിതിട്ടില്ല  അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനിഷ് വി. ചെറിയാൻ
തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി റാന്നി റൂട്ടിൽ പുരാതനമായ വള്ളംകുളം പാലം പുതുക്കി പണിതിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പാലം കോൺക്രീറ്റിൽ തന്നെ തുടരുന്നു, കോൺക്രീറ്റ് മാറ്റി ടാറിങ് ചെയ്യാൻ ഇതുവരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നുള്ളത് പരിതാപകരമായ സംഗതിയാണെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനിഷ് വി ചെറിയാൻ പറഞ്ഞു.

പലതവണകളായി ഈ സംഗതി താൻ ഉന്നയിച്ചിട്ടുള്ളതാണെന്നും അതിന്റെ ഫലമായി ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണികൾ മാത്രം ചെയ്തു മുൻപോട്ട് പോകുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പറയുന്ന സമയത്ത് കുഴികൾ അടച്ചുകൊണ്ട് മാത്രം പാലത്തിന്റെ ഈ പരിതാവസ്ഥിതി ദൂരീകരിക്കുവാൻ കഴിയുകയില്ല എന്നും, അത്യാധുനികമായ രീതിയിൽ ടാറിങ് തന്നെ ചെയ്തു പാലത്തിന്റെ ഈ പരിതാപസ്ഥിതി നികത്തണമെന്നും നാടിന്റെ ഏറ്റവും വലിയ ആവശ്യമായ ഈ പാലത്തെ കേടുകൂടാതെ പരിരക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഒരു പാലം വീണ്ടും പണിയുക പ്രയാസമാണ്. പണിത് കിട്ടിയതിനെ നശിപ്പിക്കുക എളുപ്പമാണ്. നമുക്കു പണിത് കിട്ടിയ ഈ പാലത്തെ സംരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകുവാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

RELATED STORIES