ഉമ്മൻ ചാണ്ടിസാറും സന്തോഷ് പന്തളവും തമ്മിലുള്ള ഓർമ്മക്കുറിപ്പ്
Reporter: News Desk 18-Jul-20236,691
എന്റെ ചെറുപ്രായം മുതൽ ഞാൻ കണ്ടു വന്ന ഒരു ജന നായകനാണ് നമ്മെ വിട്ട് പോയ ഉമ്മൻ ചാണ്ടി സാർ. പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരിമിച്ച് ഇടപഴകുവാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്റെ മാധ്യമ പ്രവർത്തന രംഗത്തും ആത്മീയ പ്രവർത്തന രംഗത്തും അദ്ദേഹവുമായി നല്ല ബന്ധമാണ് പുലർത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബംഗങ്ങളായ പലരും എന്റെ അടുത്ത സ്നേഹിതരുമാണ്.
തന്റെ ശാരീരിക ക്ഷീണത്തോടുള്ള ബന്ധത്തിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് എന്നറിഞ്ഞ സമയം ഞാൻ ഫോണിൽ വിളിച്ച് മറിയാമ്മമ്മയുമായി സംസാരിച്ചതും എന്റെ ശബ്ദത്തിന് വ്യക്തമായി ഉത്തരം പറയാൻ ഭാരപ്പെടുന്ന സാറിനെയാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്റെ ഫോൺ സാറിന്റെ ചെവിയോട് മറിയാമ്മാമ്മ ചേർത്ത് പിടിച്ചപ്പോൾ ഞാൻ ഫോണിൽ കൂടി പ്രാർത്ഥിക്കുകയും ചെയ്തതും ഇപ്പോൾ ഓർക്കുന്നു. എന്നെ ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയായതു കൊണ്ട് പലപ്പോഴും എന്നേയും സാർ നേരിട്ട് വിളിക്കും.
യാതൊരു മതിൽ കെട്ടിന്റെയും തടസ്സമില്ലാതെയായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ. ഞാൻ ഇന്നുവരെ എന്റെ ഒരാവശ്യവും ആ കുടുംബത്തോടോ സാറിനോടോ പറഞ്ഞിട്ടില്ല പക്ഷേ എന്റെ സഹപ്രവർത്തകരുടെ ഇടയിൽ വേദനിക്കുന്ന വിഷയങ്ങൾ വന്നാൽ ഉടനടി പരിഹരിക്കേണ്ടതാണെങ്കിൽ ഞാൻ സംസാരിച്ചിട്ടുണ്ട് അത് വേണ്ട വിധത്തിൽ സാറിന്റെ ഭാഗത്ത് നിന്നും പരിഹരിച്ചിട്ടുള്ളതും അഭിനന്ദനീയം. ഒത്തിരി കാര്യങ്ങൾ എടുത്ത് പറയണമെന്നുണ്ടെങ്കിലും അതിൽ മറക്കാൻ കഴിയാത്ത ഒരു കാര്യം ഇവിടെ വെളിപ്പെടുത്തുന്നു. ഒരു വ്യക്തി ഷാർജയിൽ ബിസിനസ്സ് ചെയ്യവേ എതിരാളികൾ ചില കള്ളക്കോസുകളിൽ തന്നെ ഉൾപ്പെടുത്തുകയും വളരെ കഷ്ടപ്പാടോടുകൂടെ ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയം ശരീരം പല വിധമായ രോഗത്താൽ ക്ഷീണിതനാക്കുകയും എന്നെ ആ വിവരം മറ്റൊരാളുമായി ഈ വ്യക്തി അറിയിച്ചു. ഞാൻ ആ വ്യക്തിയുമായി സംസാരിച്ചു വിഷയം സത്യമാണ് എന്ന് മനസ്സിലാക്കി വിവരം സാറിനെ അറിയിച്ചു. ഉടനടി പരിഹാര മാർഗ്ഗവുമായി ഞാനും ഉമ്മൻ ചാണ്ടി സാറും ഷാർജയിലുള്ള കോൺഗ്രസിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്ന എ.വൈ. റഹ്മാൻ സാറും കൂടി അധികാരികളുടെ ശ്രദ്ധയിൽ വിഷയം അറിയിച്ചു. വളരെ പ്രയാസപ്പെട്ടാണ് ജയിലിൽ നിന്നും ആ വ്യക്തിയെ പുറത്തിറക്കിയ നിലവാരം ഇന്ന് ഓർത്തു പോകുന്നു. പക്ഷേ താൻ പുറത്തിറങ്ങി ഇന്ത്യയിൽ വന്നതിന്റെ ചില ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിതനായി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. (പേര് പറയുവാൻ വിഷമം ഉണ്ട് അത് ഭവനക്കാർക്കൊരു വിഷമമാകാൻ സാധ്യതയുണ്ട് എന്ന് ചിന്തിച്ചു പോകുന്നു).
ഇതു പോലുളള നിരവധി നിരവധി കാര്യങ്ങൾ ഞാൻ സാറിനോടൊപ്പം നിന്നുകൊണ്ട് ചെയ്തിട്ടുണ്ട്. ആരും അറിയാത്ത നിശബ്ദ പ്രവർത്തനത്തിന്റെ പോരാളിയായി ഞാനും പിൻതുടർന്നുകൊണ്ടിരുന്നു എന്നത് ഇത്തരുണത്തിൽ അഭിനന്ദനീയമാണ്. മിക്കപ്പോഴും ഞങ്ങൾ ഫോണിൽ കൂടിയായിരിക്കും സംസാരിക്കുന്നത്. അവസാനമായി സംസാരിച്ച ദിവസവും ഓർമ്മ മണ്ഡലത്തിൽ ഓടിയെത്തുന്നു.
തനിക്ക് ചിക്തസ വേണ്ടായെന്നും ജർമ്മനിയിൽ തുടർ ചിക്സക്ക് പോകുന്നില്ലായെന്നും ശ്രീ. രാഹുൽ ഗാന്ധി പറഞ്ഞപ്പോഴും താൻ വിസമ്മതം കാണിച്ചു. പക്ഷേ എന്റെ ഫോൺ തന്റെ ചെവിയിൽ മറിയാമ്മാമ്മ പിടിച്ചു കൊടുത്തു ഞാൻ പറയുന്ന കാര്യം സാർ കേൾക്കും എന്ന് എനിക്ക് അറിയാവുന്നതു കൊണ്ടും ഞാൻ സാറിനോട് പറഞ്ഞു സാർ സമ്മതിക്കണം ഇത്തരുണത്തിൽ ഞങ്ങൾ കൂടെയുണ്ട് ഒപ്പം വിലയേറിയ പ്രാർത്ഥനായും കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതം പ്രകടിപ്പിച്ചു. ഇനിയും എത്രയെത്ര ഓർമ്മകൾ കണ്ണിന്റെ മുമ്പിലൂടെ ഓടി മറയുന്നു ഇത്രമാത്രം അടുപ്പമുള്ള ഞങ്ങളുടെ സാറിന് കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി.
ലാൻഡ് വേ ന്യൂസിന്റെയും ഒലിവ് തോട്ടത്തിൽ കുടുംബംഗങ്ങളുടെയും മനസ്സിൽ ഇനി ഉമ്മൻ ചാണ്ടി സാർ ഓർമ്മകളിൽ മാത്രം. മറിയാമ്മാമ്മ, മാറിയ, അച്ചു, ചാണ്ടി ഉമ്മൻ എല്ലാ കുടുംബംഗങ്ങളെയും പൊതുപ്രവർത്തന രംഗത്ത് ശക്തിയോടെ മുമ്പോട്ട് പോകുക. അധൈര്യപ്പെടരുത് ഇനിയെരു മുഖ്യമന്ത്രി പദം ചാണ്ടി ഉമ്മൻ വഹിക്കും യാതൊരു സംശയവുമില്ല പിൻതുണയും വിലയേറിയ പ്രാർത്ഥനകളും ചാണ്ടി ഉമ്മന്റെ പിമ്പിലുണ്ട്.