മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും പ്രഭാത പ്രാര്‍ഥനയിക്കു ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കണ്ണീരോടെ തലസ്ഥാന നഗരി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും. റോഡരുകില്‍ തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ വന്‍ ജനക്കൂട്ടമാണ്

വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3.30 ന് മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി(79)യുടെ മരണം. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

RELATED STORIES