ഉമ്മന് ചാണ്ടി ജനിച്ചത് കുമരകത്ത് ആണെങ്കിലും പുതുപ്പള്ളിയായിരുന്നു എന്നും അദ്ദേഹത്തിന്റെ തട്ടകം : പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ... : അദ്ദേഹത്തിൻറെ ജീവിത വഴികളിലൂടെ
Reporter: News Desk 19-Jul-20231,806
1943 ഒക്ടോബര് 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില് കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകന്. വിദ്യാഭ്യാസം തുടങ്ങിയ നാള് മുതല് പുതുപ്പള്ളിയിലായിരുന്നു വളര്ച്ചയുടെ പടവുകള്. നേതൃനിരയിലേക്ക് എത്തിയപ്പോള് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കേണ്ടി വന്നപ്പോള് ആ വീടിനും അദ്ദേഹം നല്കിയ പേര് 'പുതുപ്പള്ളി' എന്നായിരുന്നു. പുതുപ്പള്ളി സെന്റ് ജോര്ജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്നിന്ന് ബി.എ.
കുടുംബവക സ്കൂളിലാണ് രാഷ്ട്രീയത്തിന്റെയും ആരംഭം. അദ്ദേഹത്തിന്റെ മുത്തച്ഛന് വി.ജെ. ഉമ്മന് തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്കൂര് ലെജിസ്ലേറ്റീവ് കൗണ്സിലില് അംഗമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായ കുടുംബവക സ്കൂളാണ് വി.ജെ. ഉമ്മന് മെമ്മോറിയല് യുപി സ്കൂള്. ഇവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരണ സമരകാലത്ത് പഠിപ്പു മുടക്കി ആ സ്കൂളിലേക്കു നടത്തിയ പ്രകടനത്തിലാണ് ഉമ്മന് ചാണ്ടി ആദ്യമായി മുദ്രാവാക്യം വിളിച്ചത്. 12 ജയങ്ങളും അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ തുടര്ച്ചയായി നിയമസഭയില് പ്രതിനിധീകരിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളിയുമായുളള സ്നേഹബന്ധത്തിന്റെ അടയാളമാണ്. ഊണും ഉറക്കവും മാറ്റിവച്ച് 24 മണിക്കൂറും പ്രവര്ത്തിക്കാനുള്ള സന്നദ്ധത, ദീനാനുകമ്പ, അസാധാരണമായ ഓര്മശക്തി, സമചിത്തത, അപാരമായ സാമാന്യയുക്തി, രാഷ്ട്രീയ എതിരാളികളെ തച്ചുതകര്ക്കാനുള്ള വൈഭവം, തന്ത്രജ്ഞത. ഇവയെല്ലാം ഉമ്മന് ചാണ്ടിക്ക് അടുപ്പമുള്ളവര് നല്കുന്ന വിശേഷണങ്ങളാണ്.
കേരള നിയമസഭയില് ഏറ്റവും കൂടുതല് നാള് അംഗമായ സാമാജികന് എന്ന റെക്കോഡ് കേരളത്തിന്റെ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കാണ്. പാലായെ 50 വര്ഷം പ്രതിനിധീകരിച്ച കെ. എം. മാണിയുടെ റെക്കോഡാണ് ഉമ്മന് ചാണ്ടി മറികടന്നത്. ഇന്നത്തെ നിലയില് ഈ റെക്കോഡ് മറ്റാരെങ്കിലും മറികടക്കാനുള്ള സാധ്യത വിരളമാണ്. 2020ല് നിയമസഭാംഗമായി 50 വര്ഷം പിന്നിട്ട ഉമ്മന് ചാണ്ടി 2004-2006, 2011 -2016 എന്നീ വര്ഷങ്ങളില് രണ്ട് തവണയായി ഏഴ് വര്ഷം മുഖ്യമന്ത്രിയായിരുന്നു. പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970 മുതല് 53 വര്ഷമായി പുതുപ്പള്ളി മണ്ഡലത്തിന്റെ പ്രതിനിധിയാണ്.
പാലാ നിയോജകമണ്ഡലത്തില് നിന്ന് 1965 മുതല് 2016 വരെ തുടര്ച്ചയായി 13 തവണ കെ.എം. മാണി വിജയിക്കുകയും 12 നിയമസഭകളില് അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തില് നിന്നും ഉമ്മന് ചാണ്ടി 1970 മുതല് 2021 വരെ തുടര്ച്ചയായി 12 തവണ നിയമസഭാംഗമായി. 2006 ജനുവരിയില് സ്വിറ്റ്സര്ലണ്ടിലെ ദാവോസില് നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തില് പങ്കെടുത്ത കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും ഉമ്മന് ചാണ്ടിയാണ്.
ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മന് ചാണ്ടി രണ്ടാം വട്ടം അധികാരമേറ്റു. പാമോയില് കേസില് ഉമ്മന് ചാണ്ടിക്കെതിരെ വിജിലന്സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്ന്ന് 2011 ആഗസ്്ത 9ന് ഇദ്ദേഹം വിജിലന്സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര് രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രില് 12ല് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടര്ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. അഴിച്ചു പണി കോണ്ഗ്രസനുള്ളില് തന്നെ പ്രതിഷേധത്തിനിടയാക്കി. രണ്ട് എംഎല്എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തി ലേറിയ അദ്ദേഹം 2016-ല് അഞ്ച് വര്ഷം പൂര്ത്തിയാക്കിയാണ് ഇറങ്ങിയത്.
പ്രീഡിഗ്രി വിദ്യാഭ്യാസം സര്ക്കാര് ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്വീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില് നിന്നും ആരംഭിച്ചതും ഉമ്മന് ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാര്പാടം കണ്ടയ്നര് ടെര്മിനലിന്റെ പണി തുടങ്ങിയതും
വിഴിഞ്ഞം തുറമുഖത്തിന് തുടക്കമിട്ടതും, കൊച്ചി മെട്രോ സര്വീസ് ആരംഭിച്ചതും ഉമ്മന്ചാണ്ടിയാണ്. കര്ഷക തൊഴിലാളി പെന്ഷന്, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെന്ഷനുകള് എല്ലാ മാസവും നല്കാന് തീരുമാനിച്ചതും ഉമ്മന് ചാണ്ടിയാണ്.
2004ല് ആദ്യമായി മുഖ്യമന്ത്രിയായ ശേഷം 'ജനസമ്പര്ക്കം' എന്ന പരാതി പരിഹാര മാര്ഗ്ഗം ഉമ്മന് ചാണ്ടി നടപ്പാക്കി. ഓരോ ജില്ലാ കേന്ദ്രങ്ങളിലും വിളിച്ചു ചേര്ക്കുന്ന പരിപാടിയില് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് നേരിട്ട് സംവദിച്ച് പ്രശ്ന പരിഹാരമാര്ഗ്ഗം ഉണ്ടാക്കി സ്വന്തം പാര്ട്ടിക്കുള്ളില് തന്നെ രാഷ്ട്രീയ ഇമേജ് വര്ധിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ പരിപാടി. ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തില് പബ്ലിക് സര്വീസിനു നല്കുന്ന പുരസ്കാരം 2013ല് മുഖ്യമന്ത്രിയായിരിക്കേ ഉമ്മന് ചാണ്ടിയുടെ ഓഫീസിന് ലഭിച്ചു. ജനസമ്പര്ക്ക പരിപാടിക്കായിരുന്നു അവാര്ഡ്.
2013 ജൂണില് സോളാര് പാനല് അഴിമതിക്കേസില് ചാണ്ടിയുടെ പേഴ്സണല് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തിരുന്നു. സോളാര് അഴിമതിക്കേസില് ഉയര്ന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മന് ചാണ്ടിക്കെതിരെ ഉയര്ന്നിരുന്നു. എന്നാല് സോളാര് കേസിലെ പരാതി
ക്കാരിയുടെ കത്തില് മുന് മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മന്ചാണ്ടിയുടെ പേരെഴുതിച്ചേര്ത്തതാണെന്ന് കേരളാ കോണ്ഗ്രസ് ബിയുടെ മുന് നേതാവ് മനോജ് കുമാര് 2020 നവംബര് മാസം അവസാനം വെളിപ്പെടുത്തി. ഇതോടെ ആരോപണങ്ങള് രാഷ്ട്രീയ പ്രേരിതമെന്ന നിലയിലേക്ക് എത്തി. തുടര്ന്ന് കേസുമായി ബന്ധപ്പെട്ട് ഉമ്മന് ചാണ്ടിയുട പ്രതികരണം ഇങ്ങനെയായിരുന്നു- കൂടുതല് സത്യങ്ങള് ഇനിയും പുറത്ത് വരാനുണ്ട്.
ദേഷ്യപ്പെട്ട് ഉമ്മന് ചാണ്ടിയെ കണ്ടിട്ടുള്ളവര് കുറവാണ്. 'താന് നല്ല ഫസ്റ്റ് പാര്ട്ടിയാണ്' എന്ന് ആരോ ടെങ്കിലും പറയുന്നതുകേട്ടാല് അല്പം ദേഷ്യത്തിലാണെന്നു വിചാരിക്കാം. 'വളരെ മോശമായിപ്പോയി' എന്നതാണ് ഏറ്റവും വലിയ ശകാരവാക്ക്. അങ്ങനെ പറയാന് ഇടയായ കാരണം ഉമ്മന് ചാണ്ടി മറക്കില്ലെന്നും വിശ്വസ്തര് പറയുന്നു.
ഉമ്മന് ചാണ്ടി രാഷ്ട്രീയ എതിരാളികള്ക്കും അനിഷ്ടമുള്ള നേതാവല്ല. എതിര് ചേരിയിലുള്ളവരും ഉമ്മന് ചാണ്ടിക്ക് നല്കുന്ന ബഹുമാനം കോണ്ഗ്രസിലെ മറ്റൊരു നേതാവിനും ലഭിക്കാറില്ല. ഇ.കെ.നായനാര് ഒരിക്കല് ഒരു കാര് യാത്രയ്ക്കിടയില് ഒപ്പമുണ്ടായിരുന്ന ഇടത് നേതാവിനോട് പറഞ്ഞത്: 'ഉമ്മന് ചാണ്ടി, ഓനാണ് അപകടകാരി'.
2011ല് മുഖ്യമന്ത്രിയായ ശേഷം നാലാം വര്ഷത്തില് നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടണമെന്ന് ഉമ്മന് ചാണ്ടിയെ പലരും ഉപദേശിച്ചിരുന്നു. പക്ഷേ, കേവലം രണ്ടാളുടെ ഭൂരിപക്ഷവുമായി മുന്നണി സര്ക്കാരിനെ കാലാവധി പൂര്ത്തിയാക്കുന്നതിലാണ് ഉമ്മന് ചാണ്ടി ശ്രദ്ധപതിപ്പിച്ചത്.
സന്തോഷവും ദുഃഖവും വേദനകളും പങ്കുവെക്കുന്നതിനായി സമയം നോക്കാതെ സ്വന്തം ഇടവകയായ പുതുപ്പള്ളി സെന്റ്ജോര്ജ് പള്ളിയിലെ പുണ്യാളന്റെ മുന്നിലെത്തുക യെന്നത് ഉമ്മന് ചാണ്ടിക്ക് നിര്ബന്ധമാണ്. സോളാര്-സരിത വിഷയത്തില് സിപിഎം നേതൃത്വത്തില് പ്രക്ഷോഭം കൊടുമ്പിരികൊള്ളുുമ്പോഴും 'മനോദുഃഖം' മാറ്റുന്നതിന് ഉമ്മന് ചാണ്ടി അഭയം തേടിയത് പുതുപ്പള്ളി വലിയ പള്ളിയിലാണ്. ഞായറാഴ്ച എത്ര തിരക്കുകള്ക്കിടയിലും പുതുപ്പള്ളിയിലെ തറവാട് വീട്ടിലും, വലിയ പള്ളിയിലെ പുണ്യാളന്റ മുമ്പിലും എത്തുമായിരുന്നു. ഉമ്മന് ചാണ്ടി സ്ഥലത്തുണ്ടങ്കില് പുതുപ്പള്ളി വള്ളക്കാലില് വീടിന്റെ കോലായും പരിസരവും പുലര്കാലേ തന്നെ ജനങ്ങളാല് നിറയും. ഭരണമുണ്ടങ്കിലും, ഇല്ലെങ്കിലും ഞായറാഴ്ചകളില് ഇതൊരു പതിവ് കാഴ്ച. ഉമ്മന് ചാണ്ടിയെ നേരില് കണ്ട് സഹായ അപേക്ഷകള് കൈമാറാന് എത്തുന്നവരാണ് എല്ലവാരും. ഇവിടെ രാഷ്ട്രീയ ഭേദമുണ്ടാകില്ല. മുഖമന്ത്രിയായിരുന്നപ്പോഴും പുതുപ്പള്ളിയിലെ വീട്ടില് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
രോഗവും വിശ്രമവും മൂലം അടുത്തകാലത്ത് അദ്ദേഹം പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് എത്തിയിരുന്നില്ല. അതിനാല് പുണ്യാളന്റെ മുമ്പിലെത്തുന്നതും, നാട്ടുകാരുടെ സ്നേഹാശ്ലേഷണങ്ങള് സ്വീകരിക്കുന്നതും മുടങ്ങി.
RELATED STORIES
പാസ്റ്റർ ബേബി കടമ്പനാടിന്റെ സംസ്ക്കാര ശുശ്രൂക്ഷ 2024 ഡിസംബർ 2 രാവിലെ 8 മണിക്ക് ആരംഭിക്കും - ഡിസംബർ 2 തിങ്കളാഴ്ച നടക്കും. ഐപിസി ഹെബ്രോൺ പനന്തോപ്പ് സഭയുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 12.30 വരെ കടമ്പനാട് ഭവനത്തിൽ നടക്കുന്ന
News Desk30-Nov-2024ആലപ്പുഴ മൗലാപറമ്പില് ജോൺ എബ്രു (പാപ്പച്ചൻ -83) നിര്യാതനായി - സംസ്കാരം നവം.30 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കളർകോട് പെന്തെക്കോസ്ത് സെമിത്തേരിയില്.ആലപ്പുഴ ചര്ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
News Desk29-Nov-2024ചർച്ച് ഓഫ് ഗോഡ് GCC മിഡിൽ ഈസ്റ്റ് റീജിയണൽ ലീഡർഷിപ്പ് കൗൺസിൽ ഷാർജയിൽ ഒത്തുചേരുന്നു - അതാത് രാജ്യങ്ങളുടെ ചർച് ഓഫ് ഗോഡ് സഭകളുടെ പ്രവർത്തനങ്ങൾ നാഷണൽ ഓവർസിയർ വിശദീകരിക്കുന്നതിലൂടെ ആത്മീക വളർച്ചയും ശുശ്രൂഷാ നേട്ടങ്ങളും പരിചയപഠനങ്ങളും എല്ലാവർക്കും ലഭ്യമാകുകയും ചെയ്യും.
News Desk29-Nov-2024പതിനാറ് വയസു വരെയുള്ള കുട്ടികൾക്ക് സോഷ്യല് മീഡിയ വിലക്ക്; ഫെയ്സ്ബുക്ക് അടക്കം ഒന്നും വേണ്ടെന്ന് ഓസ്ട്രേലിയ - 16 വയസിന് താഴെയുള്ള കുട്ടികള് സോഷ്യല് മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി. ഭൂരിപക്ഷം പാര്ലമെന്റ്
News Desk29-Nov-2024സംസ്ക്കാര യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി - വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ
News Desk29-Nov-2024ഡൽഹിയിൽ സ്ഫോടനം - സ്ഫോടന വിവരം ലഭിച്ചയുടൻ തന്നെ പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ ഇവിടെ പരിശോധനകൾ തുടർന്നുകൊണ്ടിരി
News Desk28-Nov-2024ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ
News Desk28-Nov-2024ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും യുവാവ് തല്ലിയൊടിച്ചു - വീട്ടില് അതിക്രമിച്ചു കയറി അമ്മാവനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു. മാവൂര് കോട്ടക്കുന്നുമ്മല് ഷിബിന് ലാലു എന്ന ജിംബ്രൂട്ടന് ആണ്
News Desk28-Nov-2024നവജാത ശിശുവിനെ ആശുപത്രിയില് നിന്ന് തട്ടിക്കൊണ്ടുപോയി - കര്ണാടകയിലെ കലബുര്ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം.
News Desk27-Nov-2024വയനാട്ടിനായി എംപിമാർ എല്ലാം ഒന്നിച്ച്; എൻ കെ പ്രേമചന്ദ്രൻ - വയനാട്ടിനായ ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ
News Desk27-Nov-2024സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
News Desk27-Nov-2024പാലക്കാട് തോൽവിയുടെ വിഷയത്തിൽ ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തി സി കൃഷ്ണകുമാർ - നഗരസഭ കൗൺസിലർമാരാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ട് തള്ളി സി കൃഷ്ണകുമാർ. താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു
News Desk26-Nov-2024സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News Desk25-Nov-2024കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ - പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
News Desk24-Nov-2024അതിര്ത്തിയില് തണുത്ത് വിറച്ച് മരിച്ച സംഭവത്തില് രണ്ട് പേര് കുറ്റക്കാരെന്ന് കോടതി - അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില് ഇന്ത്യന് കുടുംബം കാനഡ അമേരിക്ക അതിര്ത്തിയില് തണുത്ത് വിറച്ച് മരിച്ച സംഭവത്തില് രണ്ട് പേര് കുറ്റക്കാരെന്ന് കോടതി
News Desk24-Nov-2024അച്ഛന് ഡ്രൈവർ മകൾ കണ്ടക്ടർ - ആദ്യമൊക്കെ വീട്ടുകാര്ക്ക് എതിര്പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര് എതിര്ത്തത്. എംകോം വിദ്യാര്ത്ഥിനിയായ മകളോട് പഠനത്തില് ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര് നിര്ദേശിച്ചത്.
News Desk24-Nov-2024ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു - ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു
Shinu K. Joy23-Nov-2024മാധ്യമങ്ങൾക്ക് വിലക്ക് - 2019ല് ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില് ചേര്ത്തിയിരുന്നു. സബ് രജിസ്ട്രാര് ഓഫീസില് ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
News Desk22-Nov-2024ചൂരല്മല, മുണ്ടക്കൈ ഉരുള്പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്ശത്തില് ഉറച്ച് വി മുരളീധരന് - ഒരു നാട് മുഴുവന് ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്ക്കാര് ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന് ആവര്ത്തിച്ചതെന്നും അവര് ഇടുമ്പോള് ബര്മൂഡയും നമ്മള് ഇടുമ്പോള്
News Desk22-Nov-2024KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
News Desk22-Nov-2024