വസ്തു തര്ക്കത്തിന് പിന്നാലെ ജോധ്പൂരില് നാലംഗ കര്ഷക കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് ബന്ധുവായ 19കാരന് പിടിയില്
Reporter: News Desk 20-Jul-2023
1,763
Share:
ആറ് മാസം പ്രായമുള്ള പിഞ്ചു ബാലിക അടക്കം നാല് പേരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഗൃഹനാഥന് പുനറാം (55) ,ഭാര്യ ഭന്വ്രി (50), മരുമകള് ധാപു (24), ആറ് മാസം പ്രായമുള്ള പേരക്കുട്ടി എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വച്ച് തീയിട്ട നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്.
ജോധ്പൂരില് നിന്ന് 50 കിലോമീറ്റര് അകലെയുള്ള ഓസിയാന് എന്ന ഗ്രാമത്തിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. നാല് പേരേയും കഴുത്ത് അറുത്ത് കൊന്നശേഷം വീട്ടുമുറ്റത്തേക്ക് വലിച്ച് കൊണ്ട് വന്ന് തീയിടുകയായിരുന്നു. വ്യക്തി വൈരാഗ്യത്തേ തുടര്ന്നാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു. ഇവരുടെ ബന്ധുവും 19കാരനുമായ പപ്പു റാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തില് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെയാണ്. രണ്ട് കുടുംബങ്ങളും തമ്മില് സ്ഥലത്തിന്റെ പേരില് തര്ക്കമുണ്ടായിരുന്നു. പപ്പുറാമിന്റെ കുടുംബത്തില് നിന്ന് ഒരു യുവാവ് അടുത്തിടെ ഗുജറാത്തില് വച്ച് മരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഈ സംഭവത്തില് പുനറാമിന്റെ കുടുംബത്തിന് പങ്കുള്ളതായി പപ്പു റാമിന്റെ കുടുംബം വിശ്വസിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടിലെത്തി ഇവരെ കൊലപ്പെടുത്തിയെന്നാണ് പപ്പു റാം പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വീടിന് പുറത്ത് കിടന്നുറങ്ങിയിരുന്ന പ്രായമായ ദമ്പതികളെയാണ് ആദ്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ വീടിനകത്ത് കയറി യുവതിയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അക്രമി നല്കിയിരിക്കുന്ന മൊഴി. മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം.
സംസ്ക്കാര യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി - വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇയാളെ
ജ്വല്ലറിയിലെത്തി 6.5 പവന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ - പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ(28) ആണ് പോലീസിന്റെ പിടിയിലായത്. മലബാര് ഗോള്ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില് നിന്നാണ് യുവാവ് സ്വർണ്ണമാല മോഷ്ടിച്ചത്.
ഇന്ന് പുലർച്ചെ
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാധ്യമങ്ങൾക്ക് വിലക്ക് - 2019ല് ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില് ചേര്ത്തിയിരുന്നു. സബ് രജിസ്ട്രാര് ഓഫീസില് ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.