റെയില്‍വേയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

യാത്രക്കാര്‍ക്ക് സൗകര്യ പ്രധാനമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ നവീകരണം. എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക്ക് ഡോറുകള്‍, ആന്റി ജെര്‍ക്ക് കപ്ളേഴ്സ്, ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത സാധ്യമാകുന്നതിന് രണ്ട് എഞ്ചിനുകള്‍ ഉപയോഗിക്കും.

ട്രെയിനുകളില്‍ രണ്ട് എഞ്ചിന്‍ ഉപയോഗിക്കുന്നത് ഒന്ന് മുമ്പിലും ഒന്ന് പിന്നിലുമായിട്ടായിരിക്കും. ഇത് മൂലം വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമാനമായി വേഗത കൂട്ടലും കുറയ്ക്കലും സാധ്യമാകും. ഇത് മൂലം യാത്ര സമയം കുറയ്ക്കലും സാധ്യമാകും. ഇത് മൂലം ട്രെയിനുകളുടെ അറ്റകുറ്റപ്പണി കുറയ്ക്കുവാനും സാധിക്കും. അതേസമയം, ബിഹാര്‍, യുപി, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും.

RELATED STORIES