ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നു : ഇതിനായി ഭീകരരുടെ സംഘം സംസ്ഥാനത്ത് പരീക്ഷണ ബോംബ് വിന്യാസങ്ങളും നടത്തിയതായി വിവരം

ഒരേസമയം കൂടുതൽ പേർക്ക് അപായമുണ്ടാക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുകയും, ഇതിനടുത്ത് ബോംബുകളുടെ പരീക്ഷണ വിന്യാസങ്ങൾ നടത്തുകയുമാണ് ചെയ്തത്.

പദ്ധതിക്കായി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതിനുള്ള ആസൂത്രണം ചെയ്തിരുന്നുവെന്ന് പ്രതികൾ അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ സംഘം ഓൺലൈനായി വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പരീക്ഷണ ബോംബ് വിന്യാസങ്ങൾക്കിടെ വൻ ശബ്ദമുണ്ടായി പദ്ധതികൾ പാളാതിരിക്കാൻ സ്ഫോടക വസ്തുക്കൾക്ക് പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ആയിരുന്നു ഉപയോഗിച്ചതെന്നാണ് വിവരം.

ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളിലൂടെ ദൂരെ നിന്ന് സ്ഫോടനങ്ങൾ നിയന്ത്രിച്ച് ജീവഹാനിയുണ്ടാക്കി ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം ഉറപ്പിക്കാനും, ഭീകരത സൃഷ്ടിക്കാനുമായിരുന്നു ലക്ഷ്യം. അറസ്റ്റിലായ മലയാളി ഭീകരൻ ആഷിഫ് ഇതേക്കുറിച്ചുള്ള വ്യവരങ്ങൾ എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ സമയോചിത ഇടപെടൽ മൂലമാണ് ഈ ആക്രമണം തടയനായത്.

ആരാധനാലയങ്ങളെയും, പ്രമുഖ വ്യക്തികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച മുതൽ ഏഴുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ആഷിഫിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരിൽ നിന്ന് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

RELATED STORIES