യു.എ.ഇയിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിപ്പിക്കുന്നു

2030-ഓടെ മൊത്തം വാഹനങ്ങളുടെ 13 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റുകയെന്ന വലിയ ലക്ഷ്യമാണ് കൈവരിക്കാനൊരുങ്ങുന്നത്. പ്രാദേശിക ഊർജ, അടിസ്ഥാന വ്യവസായ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് സമഗ്ര പദ്ധതികളിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള വിപണിയായി യു.എ.ഇയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പ്രമുഖ ഇ.വി. നിർമാതാക്കൾ, നിക്ഷേപകർ എന്നിവരുമായി ഒട്ടേറെ സഹകരണ കരാറുകൾ ഒപ്പുവച്ചിട്ടുമുണ്ട്.

ഇ.വി. വാഹനങ്ങൾ വാങ്ങുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാനായി വാഹനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും അധികാരികൾ അതീവ പ്രാധാന്യം നൽകുന്നുണ്ട്. ചാർജിങ് സ്റ്റേഷനുകൾ, പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ എണ്ണം വർധിപ്പിച്ചും എമിറേറ്റിലെ ഡ്രൈവർമാർക്ക് ലോകോത്തര ഡ്രൈവിങ് അനുഭവങ്ങൾ സമ്മാനിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

RELATED STORIES